Advertisment

പരിസ്ഥിതി ദിനം: ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ 'സാഹോദര്യ മരം' നടും

author-image
admin
New Update

തിരുവനന്തപുരം:  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ''സാഹോദര്യത്തണൽ വിരിക്കാം" എന്ന സന്ദേശത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ 'സാഹോദര്യ മരം' നടും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ പ്രസിഡന്റ് എസ്. ഇർഷാദ് നിർവഹിക്കും.

വിവിധ കാമ്പസുകളിൽ സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും. നട്ടുപിടിപ്പിക്കുന്ന മരങ്ങൾ കാമ്പസ് യൂണിറ്റുകൾ പരിപാലിക്കും.

വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ചെയ്യുമ്പോൾ മണ്ണിനും മനുഷ്യനും പരിഗണന നൽകുന്ന പരിസ്ഥിതി സൗഹൃദമായ വികസന സങ്കൽപം ലോകത്തിന് മുന്നിൽ വെക്കുക എന്നതാണ് പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ഫ്രറ്റേണിറ്റി ഉദ്ദേശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ പറഞ്ഞു.

Advertisment