Advertisment

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്കോളർഷിപ്പ് നിഷേധം ഉന്നത വിദ്യാഭ്യാസ മേഖലയെ വരേണ്യവത്ക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

തിരുവനന്തപുരം:  മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പിന്നോക്ക സമുദായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയത് ഉന്നത വിദ്യാഭ്യാസ മേഖലയെ വരേണ്യവത്ക്കരിക്കാനുള്ള സംഘ്പരിവാർ ശക്തികളുടെ നീക്കങ്ങളുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ്.

Advertisment

രാജ്യത്തെ ഉന്നത കലാലയങ്ങൾ പിന്നോക്ക സമുദായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമാക്കി അവരെ അവിടങ്ങളിൽ നിന്ന് നിഷ്ക്കാസനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിൽ. മുമ്പ് ഒ.ബി.സി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കി ഫീസ് വർധിപ്പിച്ചെങ്കിൽ ഇപ്പോൾ അത് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കും ബാധകമാക്കിയിരിക്കുന്നു.

ഫണ്ടുകൾ നിഷേധിച്ചും പി.എച്ച്.ഡി പ്രവേശനം പൂർണമായും വൈവയെ അടിസ്ഥാനപ്പെടുത്തിയാക്കിയും മോദി സർക്കാർ തുടക്കം മുതൽ പിന്നോക്ക സമുദായ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും ബോധപൂർവം മാറ്റിനിർത്തുകയാണ്. അപ്രാപ്യമായിരുന്ന ഉന്നത വിദ്യാഭ്യാസ രംഗം പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാപ്യമാക്കിയത് സംവരണവും സ്കോളർഷിപ്പുകൾ അടക്കമുള്ള ആനുകൂല്യങ്ങളുമാണ്.

എന്നാൽ അതിനെ കൊട്ടിയടക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിലും ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നിഷേധിച്ചും വൈകിച്ചും പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ഭരണകൂടം ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയെ വരേണ്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ടിസിലെ അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യമർപ്പിച്ച് കാമ്പസുകളിൽ സംഗമങ്ങൾ നടത്തും.

യൂണിവേഴ്സിറ്റി ആസ്ഥാനങ്ങളിൽ രാപ്പകൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കും. യോഗത്തിൽ പ്രസിഡൻറ് എസ്.ഇർഷാദ് അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്മാറ, കെ.എം ഷഫ്രിൻ ,നജ്ദ റൈഹാൻ, ഗിരീഷ് കുമാർ കാവാട്ട്, ഷംസീർ ഇബ്രാഹീം, കെ.എസ് നിസാർ, റമീസ് ഇ.കെ എന്നിവർ സംസാരിച്ചു.

Advertisment