Advertisment

കേരള ബിസിനസ് മീറ്റപ്പ് നാളെ തിരുവനന്തപുരത്ത്

author-image
admin
New Update

തിരുവനന്തപുരം:  ബ്രാന്ധിംഗ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് നാളെ (ആഗസ്റ്റ് നാല്) തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ പരിശീലന സെഷനുകളും സംരംഭകര്‍ക്കും ബ്രാന്ധ് ഉടമകള്‍ക്കുമായി ഉത്പന്നങ്ങളും സേവനങ്ങളും വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് നാലിനുനടക്കുന്ന എന്‍ട്രപ്രണേഴ്സ് മീറ്റ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ബിജു ഐഎഎസ്, ബി.എസ്.എന്‍.എല്‍് ജനറല്‍ മാനേജര്‍ ഡോ.എസ ്ജ്യോതിശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

പ്രോഗ്രാമില്‍ പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് 9207088330, 9072839003 എന്നീ നമ്പരുകളിള്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment