Advertisment

ട്രാൻസ്ജൻഡർ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു

author-image
admin
New Update

തിരുവനന്തപുരം:  വിവിധ ആവശ്യങ്ങളുയർത്തിപ്പിടിച്ച് ട്രാൻഡ്ജൻഡേഴ്സ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനും ഏകദിന ഉപവാസത്തിനും ഫ്രറ്റേണിറ്റി മൂവ്മെന്റ് ഐക്യദാർഢ്യമർപ്പിച്ചു. സമരപന്തലിലെത്തി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഐക്യദാർഢ്യ പ്രഭാഷണം നടത്തി.

Advertisment

ട്രാൻസ്ജൻഡേഴ്സിന് എതിരെയുള്ള കൈയേറ്റങ്ങൾ സമീപകാലത്തായി വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു സമൂഹവും നിയമ പാലകരാകേണ്ട പോലീസും അതിൽ പങ്കാളികളാവുന്നു. രാജ്യത്ത് ആദ്യമായി ട്രാൻസ്ജൻഡേഴ്സ് നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.

publive-image

എന്നാൽ അതുകൊണ്ട് അവർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് അധികാരികൾ വ്യക്തമാക്കണം. കേവലമായ നയപ്രഖ്യാപനങ്ങൾക്കപ്പുറം ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്ക് സാധിക്കണം. ട്രാൻസ്ജൻഡേഴ്സിനോടുള്ള പൊതു സമൂഹത്തിന്റെ മനോഭാവം തിരുത്തിക്കുറിക്കണം.

സമീപകാലത്തായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ട്രാൻസ്ജൻഡേഴ്സിനെതിരെ നടത്തിയ അന്യായ അതിക്രമങ്ങളിൽ പങ്കാളികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment