Advertisment

വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്: ടെന്‍ഡര്‍ അവസാനഘട്ടത്തില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലെന്ന് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസി അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട്ടും കണ്ണൂര്‍ ചേലോറയിലുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

Advertisment

publive-image

ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 16 വരെ നീട്ടിയിരുന്നു.ഡി ബി എഫ് ഒ ടി രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിചയമുള്ള രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികളാണ് ടെന്‍ഡറില്‍ താത്പര്യം കാണിച്ചത്. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയായി.

സാമ്പത്തിക പരിശോധന അവസാനഘട്ടത്തിലാണെന്നും ഒക്ടോബര്‍ മാസത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുമെന്നും നോഡല്‍ ഏജന്‍സിയായ കെഎസ്‌ഐഡിസി അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീടുവീടാന്തരം ശേഖരിച്ച് സെക്കന്‍ഡറി ബിന്‍ ലൊക്കേഷനില്‍ എത്തിക്കുന്ന ഖരമാലിന്യം അവിടെ നിന്നും ശേഖരിച്ച് കവചിത വാഹനങ്ങളില്‍ പ്ലാന്റില്‍ എത്തിക്കേണ്ട ചുമതല തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ ഏജന്‍സിക്കായിരിക്കുമെന്നും കെഎസ്‌ഐഡിസി വ്യക്തമാക്കി.

Advertisment