Advertisment

അസ്വസ്ഥതകളുടെ ഇറാനിൽ നിന്നും ഒരു രാഷ്ട്രീയ നാടകം

New Update

തൃശൂർ: അത്യസാധാരണമായ രാഷ്ട്രീയ അവസ്ഥകളിലൂടെ കടന്നുപോകുന്നഇറാനിൽ നിന്നും ഇത്തവണത്തെ ഇറ്റ്‌ഫോക്കിലെക്കു എക്കാലത്തെയും മികച്ചരാഷ്ട്രീയ നാടകം എത്തുന്നു. ഷേക്‌സ്സ്പിയറുടെ അവസാന ദുരന്തനാടകങ്ങളിലൊന്നായ കൊറിയലനസ് ആണ് ഇറാനിലെ പ്രമുഖ തിയേറ്റർ ഗ്രൂപ്പ്ആയ 'മൊസ്തഗൽ' രാജ്യാന്തര നാടകോത്സവത്തിൽ അവതരിപ്പിക്കുക.

Advertisment

publive-image

തികസിച്ചും കലുഷിതമായ ഇറാനിൽ ഈ നടത്തിന്റെ പ്രമേയത്തിന്സമകാലിക പ്രസക്തി ഏറെയാണ്. റോമൻ സാമ്രാജ്യത്തിലെ യുദ്ധവീരനാണ്കൊറിയലനസ്. രാജ്യത്തിന്റെ നേതാവാകാൻ ആഗ്രഹിച്ച കൊറിയലനസിനെപക്ഷെ ജനങ്ങൾ നിരസിക്കുന്നു. അതിനെ അതിജീവിക്കാൻ അദ്ദേഹംശത്രുക്കളുമായി കൂട്ടു ചേരുന്നു.

അത് പക്ഷെ കൊറിയലനസിന്റെമരണത്തിലാണ് കലാശിക്കുന്നത്. അധികാര രാഷ്ട്രീയത്തിൽ പുരോഗമനവാദികളും ബുദ്ധിജീവികളും സാധാരണക്കാരുമെല്ലാം ഏതുവിധത്തിൽനിസ്സഹായരും ദുർബലരുമായി മാറുന്നുവെന്ന് ഈ നാടകം വിശദീകരിക്കുന്നു.

publive-image

"സമകാലീക ലോകത്തു മൂന്നാം ലോകവും വികസിത രാജ്യങ്ങളും തമ്മിൽവ്യത്യാസമില്ല. എല്ലായിടത്തും ജനങ്ങൾ ജനാധിപത്യത്തെ കുറിച്ചുള്ളവാക്കുകളും സങ്കല്പങ്ങളും ആവർത്തിക്കുന്നു എങ്കിലും ഒടുവിൽ ദുരന്തം മാത്രംഅവശേഷിക്കുന്നു. ഇത്തരം നിഷ്ഫലമായ ആവർത്തനങ്ങൾ മാത്രാമായിഅധികാരം നിലകൊള്ളുന്നു" - സംവിധായകൻ മൊസ്തഫ ഖോഷ്‌കി പറയുന്നു.

ഷേക്‌സ്‌പീരിയൻ നാടകങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധേയമായ നാടകസംഘമാണ് മൊസ്തഗൽ. കലാപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നഇറാനിൽ കാലിക പ്രസക്തിയുള്ള ഷേക്സ്പിയർ നാടകങ്ങൾ അവതരിപ്പിച്ചുപ്രതിരോധം തീർക്കുന്നവരാണിവർ.

publive-image

കഴിഞ്ഞ തവണ ഇറ്റ്‌ഫോക്കിനു ഷേക്സ്പിയറുടെ ആദ്യകാല നാടകമായ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീംഅവതരിപ്പിച്ചു ഇവർ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇത്തവണ ഓൺലൈൻആയി മികച്ച ബുക്കിംഗ് ആണ് ഈ നാടകത്തിനുള്ളത്.

Advertisment