ക്യാമ്പസുകൾ ജനാധിപത്യം സംസാരിക്കട്ടെ : സി.എച്ച് റഷീദ്

അബ്ദുള്‍ സലാം, കൊരട്ടി
Friday, August 10, 2018

ചാവക്കാട് : ഏകാധിപത്യമല്ല ജനാധിപത്യമാണ് ക്യാമ്പസുകളിൽ ഉയർന്നു കേൾക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

എം.എസ്. എഫ് സംസ്ഥാന ജാഥയുടെ ജില്ലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.എസ്. എഫ് കാലഘട്ടത്തിന് യോജിക്കുന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്.കലാലയങ്ങളെ അരാഷ്ട്രീയ കൂടാരങ്ങളാക്കാൻ ശ്രമം നടക്കുമ്പോൾ അതിനെതിരെ ശബ്ദിക്കേണ്ടതുണ്ട്.

എന്നാൽ കഠാര രാഷ്ട്രീയം ശീലമാക്കിയ എസ്. എഫ്.ഐ യെ പ്പോലുള്ളവർ ക്യാമ്പസുകളിൽ ജനാധിപത്യം കശാപ്പു ചെയ്യുകയും വർഗ്ഗീയതക്ക് കുട പിടിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അൽ റസിൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് ആരിഫ് പാലയൂർ നന്ദിയും പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ മിസ്ഹാബ് കീഴരിയൂർ,വൈസ് ക്യാപ്റ്റൻ എം.പി നവാസ്,അംഗങ്ങളായ ശരീഫ് വടക്കെയിൽ,ഹാഷിം ബംബ്രാണി,ഫൈസൽ ചെറുകുന്നേൻ,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റശീദ്,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സൽ,ജന.സെക്രട്ടറി എ. എം സനൗഫൽ,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ്,അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡന്റ് കെ.കെ ഹംസക്കുട്ടി,എന്നിവർ സംസാരിച്ചു.

ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച്ന് ഷറഫു കടപുറം,അസ്ഹർ കടപുറം,അനസ് വട്ടേക്കാട്,നെസീഫ് യൂസഫ്,എം.എസ് സാലിഹ്,ഹാഷിം വാടാനപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

×