മാസന്തര മഹ്ളറത്തുൽ ബദരിയയ്യും, സ്വലാത്ത് മജ്ലിസും, സമൂഹ നോമ്പ് തുറയും നാളെ ആലൂരില്‍

Saturday, June 9, 2018

ആലൂര്‍:  കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം,സുന്നി സ്റ്റുഡന്‍റ് ഫെഡറെഷന്‍,ആലൂര്‍ യൂണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ മാസം തോറും നടത്തിവരാറുള്ള മഹ്ളറത്തുൽ ബദരിയയ്യും, സ്വലാത്ത് മജ്ലിസും, ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ആലൂർ താജുൽ ഉലമ സൗധത്തിൽ വെച്ച് നടക്കും.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃതം നല്‍കും,നിസാര്‍,സഖാഫി ആദൂര്‍,ഹാരിസ് ഫാളിലി ചിത്താരി,ഹനീഫ് സഖാഫി,അബ്ദുല്ല സഖാഫി ആലൂര്‍, സര്‍ക്കിള്‍, സെക്ടര്‍, യൂണിറ്റ്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറ ഉണ്ടാകും.

×