Advertisment

വെള്ളാങ്ങല്ലൂരിൽ കെ.ഐ. നജീബ് അനുസ്മരണവും ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ഇന്ന്

New Update

വെള്ളാങ്ങല്ലൂർ: പ്രമുഖ കോൺഗ്രസ് നേതാവും വ്യവസായിയും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും വെള്ളാങ്ങല്ലൂരിലെ പൊതു രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന കെ.ഐ. നജീബിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും കെ.ഐ. നജീബ് സ്മാരക ട്രസ്റ്റ് രൂപീകരണവും നടത്തും.

Advertisment

publive-image

ഇന്ന് വൈകീട്ട് 3 ന് കോണത്തുകുന്ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി. അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും.

എം.പി.ജാക്സൺ കലാകാരന്മാരെ ആദരിക്കും. ഒ.അബ്ദുറഹിമാൻകുട്ടി ചികിൽസാ സഹായം വിതരണം ചെയ്യും. ടി.യു. രാധാകൃഷ്ണൻ കർഷകരെ ആദരിക്കും.

പരിപാടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്നയും കെ.ഐ. നജീബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എ. ചന്ദ്രനും അഭ്യർത്ഥിച്ചു.

Advertisment