Advertisment

കവിതകൾ ജീവിതഗന്ധിയാവണം: ഇന്ദുലേഖ കവിത പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തൃശൂർ:  അനുവാചകർക്ക് ഗുണപരമായ സന്ദേശം നല്‍കാനുള്ള പ്രാപ്തി കവിതകൾക്കുണ്ടാവണം. വെറുതേ കുറേ വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ കോറി വരഞ്ഞിട്ടാല്‍ അതുകവിതയാവില്ല. അതിനു ശില്‍പ ഭദ്രതയുണ്ടാവണം. ഇന്ദുലേഖ കവിതാപുരസ്‌ക്കാര വേദിയിലെ കവിസംഗമം അഭിപ്രായപ്പെട്ടു.

Advertisment

publive-image

തൃശൂർ അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഓഡിറ്റോറിയത്തിൽ, വടക്കാഞ്ചേരിയിലെ സാഹിത്യ സാംസ്ക്കാരിക സംഘടന സൗഹൃദം സെന്ററും മലപ്പുറത്തിന്റെ അക്ഷരപ്പെരുമ ചിത്രരശ്മി ബുക്‌സും സംയുക്തമായാണ് കവിസംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചത്.

മലയാള കവിതകൾ ആത്യാധുനിക കാലത്തിന്റെ പുതുപ്രവണതകളെയും കടത്തി വെട്ടി ഭാവുകത്വം നിറഞ്ഞ, നിരന്തരം വായിക്കപ്പെടുന്ന കവിതകളായി പരിണമിക്കുന്ന തായും പ്രസംഗകർ ചൂണ്ടിക്കാട്ടി. പ്രൊഫ .പുന്നക്കൽ നാരായണൻ അധ്യക്ഷനായി. ഡോക്ടർ രാവുണ്ണി പുരസ്കാരം നൽകി. മാടമ്പ് കുഞ്ഞുകുട്ടൻ അനുഗ്രഹപ്രഭാഷണം നടത്തി.

publive-image

പ്രൊഫ .സരസ്വതി, ശ്രീലതാ വർമ്മ,സി.രാമചന്ദ്ര മേനോൻ,ശ്രീദേവി അമ്പലപുരം,ചിത്രരശ്മി ബുക്സ് എഡിറ്റർ മിഥുൻ മനോഹർ തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ഇന്ദുലേഖ കവിത പുരസ്‌ക്കാരത്തിന് അർഹനായ പ്രമോദ് ബാലകൃഷ്ണൻ, ഇബ്രാഹിം മൂർക്കനാട് എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി. 'പുഴയൊഴുകും വഴി' എന്ന കവിത സമാഹാരത്തിനാണ് അംഗീകാരം കിട്ടിയത്.

പട്ടാമ്പി പള്ളിപ്പുറംപുരാതന നേത്ര ചികിത്സകരായ പുളിയപ്പറ്റ കുടുംബാoഗമാണ്‌ പ്രമോദ്. സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിക്കുന്നതോടൊപ്പം നാടക രംഗത്തും പത്രപ്രവർത്തന രംഗത്തും പ്രവർത്തിക്കുന്നു. 'അതു നീയാണ് ഭൂമിപുത്രി,ജ്യോതിർമയിയുടെ അയനങ്ങൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു

Advertisment