Advertisment

പ്രൊ-ലൈഫ്‌ ദിനാചരണവും മികച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുദാനവും മാര്‍ച്ച്‌ 25, ഞായറാഴ്ച തൃശൂരില്‍

author-image
സാബു ജോസ്
New Update

കൊച്ചി:  മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം ലക്ഷ്യമാക്കി കേരള കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സിന്റെ കീഴിലുള്ള കെസിബിസി പ്രൊ-ലൈഫ്‌ സമിതിയുടെ സംസ്ഥാനതല പ്രൊ-ലൈഫ്‌ ദിനാചരണവും മികച്ച പ്രൊ-ലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ കെസിബിസി പ്രൊ-ലൈഫ്‌ അവാര്‍ഡുദാനവും മാര്‍ച്ച്‌ 25, ഞായര്‍ തൃശൂര്‍ മുണ്ടത്തിക്കോട്‌ സ്‌നേഹാലയത്തില്‍വച്ച്‌ നടക്കുന്നു.

Advertisment

ഉച്ചകഴിഞ്ഞ്‌ 2.30ന്‌ തൃശൂര്‍ അതിരൂപത ആര്‍ച്ചു ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. `ജീവന്റെ സമഗ്ര സംരക്ഷണം വിശ്വാസികളുടെ സാമൂഹ്യ പ്രതിബദ്ധത' എന്നതാണ്‌ ഈ വര്‍ഷത്തെ ധ്യാനവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്‌.

മികച്ച പ്രൊ-ലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ കെസിബിസി പ്രൊ-ലൈഫ്‌ അവാര്‍ഡുകള്‍ താമരശേരി (സഭാത്മക കൂട്ടായ്‌മ), തൃശൂര്‍ (രൂപതാതല പ്രവര്‍ത്തന മികവ്‌), കൊല്ലം (സാമൂഹ്യ മുന്നേറ്റങ്ങള്‍) എന്നീ രൂപതകള്‍ക്ക്‌ വിതരണം ചെയ്യും.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിക്കും.

പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ എഫ്‌ സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്‌, റവ. ഡോ. ബൈജു ജൂലിയാന്‍, തൃശൂര്‍ മേഖല ഡയറക്‌ടര്‍ റവ. ഫാ. ജോസഫ്‌ ഓലാട്ടുപുറം, താമരശേരി ഫാമിലി അപ്പോസ്‌തലേറ്റ്‌ ഡയറക്‌ടര്‍ റവ. ഫാ ജോസ്‌ പെന്നാപറമ്പില്‍, തൃശൂര്‍ ഫാമിലി അപ്പോസ്‌തലേറ്റ്‌ ഡയറക്‌ടര്‍ റവ. ഫാ ഡെന്നി താന്നിക്കല്‍, ക്രിസ്‌തുരാജ്‌ ദേവാലയം വികാരി റവ. ഫാ. റാഫി തട്ടില്‍, സ്‌നേഹാലയം ആന്റണി, യുഗേഷ്‌ തോമസ്‌, ജെയിംസ്‌ ആഴ്‌ചങ്ങാടന്‍, സെലസ്റ്റിന്‍ ജോണ്‍, അഡ്വ. ജോസി സേവ്യര്‍, റോണ റിബെയ്‌റോ, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്‌, മേരി ഫ്രാന്‍സിസ്‌ക, ഉഷാ റാണി എന്നിവര്‍ പ്രസംഗിക്കും.

Advertisment