Advertisment

കെസിവൈഎം കാറളം ഹോളിട്രിനിറ്റി ദേവാലയത്തിൽ പരിസ്ഥിതിദിനാഘോഷം നടത്തി

New Update

തൃശൂര്‍:   കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളിട്രിനിറ്റി ദേവാലയത്തിൽ വച്ച് പരിസ്ഥിതിദിനാഘോഷം നടത്തപ്പെട്ടു.

Advertisment

പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ പറ്റി സെമിനാർ സംഘടിപ്പിക്കുകയും ഫലവൃക്ഷതൈകൾ നടുകയും ചെയ്തു. പ്ലാസ്റ്റിക് വിമുക്ത കേരളം ആക്കുന്നതിന് ഭാഗമായി ആയി രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഏഴായിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതി ദിനത്തിൽ കാറളം മാലിന്യസംസ്കരണ പ്ലാന്റ്നു കൈമാറി. പേപ്പർ, പേന എന്നിവയുടെ നിർമാണവും വിതരണവും നടത്തി.

publive-image

മുന്നൂറിലധികം യുവതീയുവാക്കളും സംഘടനാ പ്രവർത്തകരും ഒരുമിച്ച് ചേർന്ന് പരിസ്ഥിതി- നദി സംരക്ഷണത്തെപ്പറ്റി പ്രതിജ്ഞ ചെയ്യുകയും ചെയ്തു. വെള്ളികുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ മാത്യു ടിം. എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെസിവൈഎം സംസ്ഥാന പ്രസിഡൻറ് സിറിയക് ചാഴിക്കാടൻ അധ്യക്ഷത വഹിച്ചു.

ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനോജ് കുമാർ, ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടർ ഫാദർ ബെഞ്ചമിൻ ചിറയത്ത്, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ജോർജ് തോമസ്, ഫാദർ മെഫിൻ തെക്കേക്കര, ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയർമാൻ ലിബിൻ ജോർജ്,

സംസ്ഥാന കെസിവൈഎം ജനറൽ സെക്രട്ടറി ബിജോ ബാബു സെക്രട്ടറി, റോസ്മോൾ ജോസ്, ജെറാൾഡ് ജേക്കബ്, എഡ്വിൻ ജോഷി, ജയ്സൺ ചക്കേടത്ത്, ബെന്നി ഡേവിഡ്, ഷെഫിൻ റാഫി, ടിറ്റോ തോമസ്, മെല്സൺ ആൻറണി, ജിൻസൺ, അൻവിൻ വിപിൻ, ആൻഡ്രിയ, എമിൽ ഡേവിസ്, ഡേവിഡ് ബെൻഷർ, ഡെല്ജി ഡേവിസ്, ആൽബിൻ, അനില തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment