Advertisment

കേരള മാപ്പിള കലാ അക്കാദമി കൊടുങ്ങല്ലൂരിൽ എരഞ്ഞോളി മൂസ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

New Update

തൃശൂര്‍:  കേരള മാപ്പിള കലാ അക്കാദമി കൊടുങ്ങല്ലൂരിൽ എരഞ്ഞോളി മൂസ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി.എ. സീതി അദ്ധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തകൻ സിറാജ്‌ പതിയാശ്ശേരിക്ക് ചടങ്ങിൽ ഉപഹാരം നൽകി. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ചീഫ്‌ കോഡിനേറ്റര്‍ ശംസുദ്ദീന്‍ വാത്യേടത്ത്‌ എരഞ്ഞോളിമൂസ അനുസ്മരണ പ്രഭാഷണം നടത്തി. മാപ്പിള കലാ അക്കാദമിയുടെ ചാരിറ്റി വിതരണം പ്രൊഫ. കെ. അജിത നിര്‍വ്വഹിച്ചു.

ടി.കെ. ഗംഗാധരന്‍, മാപ്പിള കലാഅക്കാദമി ജില്ലാ പ്രസിഡണ്ട്‌ റാഫി മതിലകം, ടി.കെ. അബ്ദുല്‍കരീം മാസ്റ്റർ, കെ.സി. വര്‍ഗ്ഗീസ്‌, ചാണയില്‍ ബാലഗോപാലന്‍, പി.വി. അഹമ്മദ് കുട്ടി, യൂസഫ്‌ പടിയത്ത്‌, ഇ.ജി. സുഗതന്‍,കെ.എം. ഷാനിര്‍, ഷായി അയ്യാരില്‍, അഷറഫ്‌ പൂവ്വത്തിങ്കൽ, എ.എം. അബ്ദുള്‍ ജബ്ബാര്‍, കുഞ്ഞുമുഹമ്മദ്‌ കണ്ണാംകുളത്ത്‌, മിസി ഇസ്മായില്‍, സജാദ്മജീദ്‌ എന്നിവർ സംസാരിച്ചു

Advertisment