Advertisment

കാവി വൽക്കരണത്തെ ചെറുക്കാൻ അധ്യാപകർക്ക് കഴിയും - കെ.അംബുജാക്ഷൻ. കേരള സ്ക്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് നിലവിൽ വന്നു

author-image
admin
New Update

തൃശൂർ:  രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണത്തെ ചെറുക്കാൻ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്ക് കഴിയുമെന്ന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

കേരള സ്ക്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംഘടനാ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത്-പിന്നാക്ക വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിക്കുന്ന അപ്പറാവുമാർ വർദ്ധിച്ചു വരികയാണ്. ഇതിനെതിരായ ചെറുത്ത് നിൽപ്പിന് നേതൃത്വം നൽകാൻ അധ്യാപകർക്കാണ് കഴിയുക എന്നും അദ്ദേഹം പറഞ്ഞു.

കേരള സ്ക്കൂൾ ടീച്ചേഴ്‌സ് മൂവ്മെന്റ് പ്രഖ്യാപനം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (FITU) സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി നിർവഹിച്ചു. അസെറ്റ് ജനറൽ കൺവീനർ കെ.ബിലാൽ ബാബു സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ സെമിനാറിൽ ഡോ: കഞ്ഞിമുഹമ്മദ് പുലവത്ത്, എൻ.ടി.യു ജനറൽ സെക്രട്ടറി പി.എസ്. ഗോപകുമാർ, കെ.എ.എം.എ സംസ്ഥാന പ്രസിഡണ്ട് ജാഫർ.എ.എ, കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ജെയ്സൺ എന്നിവർ സംസാരിച്ചു.

Advertisment