Advertisment

ഗതകാലങ്ങളെ പുനർവായിക്കുമ്പോൾ എം.എസ്.എഫിന് ഉള്ളത് അഭിമാനിക്കാൻ വകയുള്ളത് മാത്രം: അൽറെസിൻ

New Update

തൃശൂർ-നാട്ടിക:  ഒരു മാസക്കാലത്തെ മെമ്പർഷിപ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് എം.എസ്.എഫ് ശാഖാ സമ്മേളനങ്ങൾക് ജില്ലയിൽ തുടക്കമായി.

Advertisment

publive-image

ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ നടത്തുന്ന സമ്മേളനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാട്ടികയിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൽറെസിൻ നിർവഹിച്ചു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് റഷീദ് അധ്യക്ഷത വഹിച്ചു.

എം എസ് എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് റഷീദ് പ്രമേയ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി യാസർ എ.എം, ഫാസിൽ, അബ്‌ദുൾ ഹഖ്, ഫാസിർ, ബാസിൽ, ഷാഫി എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ആഷിക് സ്വാഗതവും ജനറൽ സെക്രട്ടറി ഫായീസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Advertisment