Advertisment

പേമാരിയിലും ഉരുൾ പൊട്ടലിലും കേരളം വിറങ്ങലിച്ചു നിന്നപ്പോൾ മുനവിർ തങ്ങളും മുസ്ലിം യൂത്ത് ലീഗ് പ്രസ്ഥാനവും നൽകിയ സേവനങ്ങൾ എന്നും ഈ നാട് സ്മരിക്കും

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

പ്രിയപ്പെട്ട മുനവിർ തങ്ങൾ അങ്ങ് ഈ നാടിന്റെ പ്രതീക്ഷയാണ്.  കടുത്ത പേമാരിയിലും,ഉരുൾ പൊട്ടലിലും, കേരളം വിറങ്ങലിച്ചു നിന്നപ്പോൾ മുനവിർ തങ്ങളും, ഒപ്പം അദ്ദേഹം നേതൃത്വം നൽകുന്ന മുസ്ലിം യൂത്ത് ലീഗ് പ്രസ്ഥാനവും നൽകിയ സേവനങ്ങൾ എന്നും ഈ നാട് സ്മരിക്കും..

Advertisment

ഒരു പുരുഷായസ്സ് മുഴുവൻ സമൂഹത്തിന് വേണ്ടി ജീവിച്ചു തീർത്ത മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ എന്ന നിലയിൽ അങ്ങ് ഞങ്ങളുടെ പ്രതീക്ഷയാണ്.. അതിനൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ അങ്ങ് കാണിക്കുന്ന ഉൽസാഹവും, ആർജ്ജവവും മറ്റേതു യുവജന പ്രസ്ഥാന നേതാക്കളിൽ നിന്നും അങ്ങയെ വ്യത്യസ്തനാക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് എന്നും നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച പ്രസ്ഥാനമാണ്.. രാഷ്ട്രീയ പ്രവർത്തിനൊപ്പം ജീവന കാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ സ്ഥാനം നൽകുന്നു. ദുരന്ത മുഖത്ത് നമുക്ക് ഇനിയും പലതും ചെയ്യാനുണ്ട്. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, വീട് നഷ്ടപ്പെട്ടവർ, വരുമാന മാർഗം നഷ്ടപ്പെട്ടവർ, കുടുംബ നാഥന്മാർ നഷ്ടപ്പെട്ടവർ, ആധിയും വ്യാധിയും ആയി കഴിയുന്നവർ എല്ലാവര്ക്കും നമ്മിൽ, മഹത്തായ നമ്മുടെ പ്രസ്ഥാനത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്..

സർക്കാർ സംവിധാനങ്ങൾ പലപ്പോഴും അപര്യാപ്തമാണ്.. ആ പോരായ്മകൾ നികത്തി സമൂഹത്തെ മുഖ്യ ധാരയിൽ എത്തിക്കുക എന്ന മഹത്തായ ദൗത്യം ആണ് ഇനിയുള്ളത്. അത് നിറവേറ്റാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നമ്മുടെ പ്രസ്ഥാനം മുന്നോട്ട് വരുമ്പോൾ കേരളീയ മുസ്ലിം യുവതയെയെ കൂടെ ആ രംഗത്തു അങ്ങയുടെ നേതൃത്വത്തിൽ സജീവമാകും എന്ന് കേരളീയ ജനസമൂഹം അടിയുറച്ചു വിശ്വസിക്കുന്നു.

അതിനുള്ള നേതൃ ഗുണവും, മനസ്സും, കരുത്തും അങ്ങേക്കും അങ്ങ് നേതൃത്വം നൽകുന്ന മുസ്ലിം യൂത്ത് ലീഗ് പ്രസ്ഥാനത്തിനും ഉണ്ട്. അതിന് കഴിയട്ടെ എന്നാഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

 

Advertisment