Advertisment

സംഘപരിവാറിനോടൊന്നു ചേരുവാനുള്ള സിപിഎം ശ്രമം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ നേതൃയോഗം

New Update

തൃശ്ശൂർ:  കേരളത്തിൽ ഇസ്ലാമിക തീവ്രവാദം നിലനിൽക്കുന്നുവെന്ന് പ്രചരിപ്പിക്കുവാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടയിൽ അവരോടൊന്നു ചേരുവാനുള്ള സിപിഎം ശ്രമം അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

Advertisment

തീവ്രവാദസംഘങ്ങളെ ഒരു ഘട്ടത്തിലും മുസ്ലീം ലീഗും ജനാധിപത്യ ചേരിയും അംഗീകരിക്കുകയോ

പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ ജനങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന സംഘങ്ങൾക്ക് കേരളത്തിൽ വേരോട്ടം ഉണ്ടായിട്ടുമില്ല.

കേരളം ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ പിടിയിലാണെന്ന വിധത്തിലുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളുമാണ്.

ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും ഒരു സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സംഘപരിവാർ ശക്തികളെ തൃപ്തിപ്പെടുത്തതിന് വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അലനും താഹയക്കുംമേൽ യു എ.പി.എ ചുമത്തിയ നടപടി ശരിയല്ലെന്ന മാർക്സിസ്റ്റ് പാർട്ടി പ്രാദേശിക നേതൃത്വങ്ങളുടെയും സഹയാത്രികരുൾപ്പെടെയുള്ളവരുടെയും പരസ്യ വിമർശനിങ്ങളിൽ നിന്നും പാർട്ടി മുഖം രക്ഷിക്കുന്നതിനും പിണറായി വിജയനെ വെള്ളപൂശുന്നതിനും വേണ്ടി മുസ്ലിം സമുദായത്തെ ഒന്നാകെ

പ്രതിക്കൂട്ടിൽ നിർത്താനുള്ള കമ്മ്യൂണിസ്റ്റ് കപടത കേരള ജനത തിരിച്ചറിയും.

തെരഞ്ഞെടുപ്പിലെ താൽക്കാലിക ജയങ്ങൾക്കുവേണ്ടി പിഡിപി, എസ് ഡി പി ഐ തുടങ്ങി പ്രസ്ഥാനങ്ങളെ താലോലിച്ച് കൂടെ കൂട്ടിയതും വേദികൾ പങ്കിടുന്നതും മാർക്സിസ്റ്റു പാർട്ടി മാത്രമാണ്.

പാർട്ടി പ്രവർത്തകരായ അലനും താഹയും ഇസ്ലാമിക തീവ്രവാദ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്

മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് പകരം പാർട്ടി ശുദ്ധീകരിക്കുകയാണ് വേണ്ടത്.

പ്രതിയോഗികളെ കൊന്നൊടുക്കുന്നതിലല്ല കീഴ്പ്പെടുത്തുന്നതിലാണ് ഭരണകൂടങ്ങൾ വിജയിക്കേണ്ടത്. മാവോയിസ്റ്റുകളെ നേരിടുന്നതിൽ പിണറായി സർക്കാർ നടപടി മനുഷ്യത്വരഹിതമായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി പി എം അമീർ

ട്രഷറർ എം പി കുഞ്ഞു കോയ തങ്ങൾ, ഭാരവാഹികളായ ഗഫൂർ കടങ്ങോട്, എം എ റഷീദ്,, എം.വി സുലൈമാൻ,

ഐ ഐ അബ്ദുൽ മജീദ്, പി കെ മുഹമ്മദ്, ആർ പി ബഷീർ, അസീസ് താളിപ്പാടം, പി കെ ഷാഹുൽഹമീദ്, ഉസ്മാൻ കല്ലാട്ടയിൽ എന്നിവർ പ്രസംഗിച്ചു.

ടി കെ സൈതലവി, കെ സി മൊയ്ദൂട്ടി, ലത്തീഫ് പാലയൂർ, ഷെരീഫ് ചിറക്കൽ സി കെ അഷ്റഫ് അലി, പി ബി താജുദ്ദീൻ, പി കെ നൗഷാദ്, ചെമ്പൻ ഹംസ, കെ എ റിയാസ് സുൽത്താൻ ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisment