Advertisment

മനുഷ്യനെ കൊല്ലാൻ അറപ്പില്ലാത്തവർ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകം ഇല്ലാതാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ്

author-image
admin
New Update

- അബ്ദുൾ സലാം  മാമ്പ്ര

Advertisment

തൃശൂർ:  മനുഷ്യനെ കൊല്ലാൻ അറപ്പില്ലാത്തവർ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകം ഇല്ലാതാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി തൃശ്ശൂരിൽ നടത്തിയ ശ്രീലങ്കൻ ഐക്യദാർഢ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

മനുഷ്യരുടെ സന്തോഷം ഇല്ലാതാക്കിയാൽ മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗലോകത്താണ്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമാണ് ഐഎസിന്റേത്. അവർ മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു.

മുഴുവൻ മനുഷ്യ സമൂഹത്തിന്റെയും നിലനിൽപ്പിനെ തന്നെയാണ് ഐഎസ് ചോദ്യം ചെയ്യുന്നത്. ശ്രീലങ്കൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കൊപ്പമാണ് ലോകത്തെ മുഴുവൻ സമാധാനകാംക്ഷികളും - റഷീദ് പറഞ്ഞു.

publive-image

വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി തൃശൂർ കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു. ജില്ലാ പ്രസിഡണ്ട് കെകെ അഫ്സൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എഎം സനൗഫൽ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എംഎ റഷീദ്, പിഎ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നൗഷാദ് തെരുവത്ത്, വിപി മൻസൂറലി, ആർ എം മനാഫ്, ആർ കെ സിയാദ്, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അഫ്സൽ യൂസഫ്, ജനറൽ സെക്രട്ടറി അൽ റസിൻ, കെകെ സക്കരിയ, പിഎ അബ്ദുൽ ജലീൽ, സികെ സ്വാലിഹ് പുലിക്കണ്ണി, യുഎം നിസാർ പാലപ്പിള്ളി പ്രസംഗിച്ചു.

Advertisment