Advertisment

ദേശീയ പാത വികസനത്തിൽ ജനദ്രോഹ നയങ്ങളാണ് ഭരണകൂടങ്ങൾ പിന്തുടരുന്നത് - മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റി

New Update

തൃശൂര്‍:  ദേശീയ പാത വികസനത്തിൽ ജനദ്രോഹ നയങ്ങളാണ് ഭരണകൂടങ്ങൾ പിന്തുടരുന്നതെന്ന് മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റി. ജനിച്ച മണ്ണും കയറികിടക്കുന്ന വീടും ജീവിതമാർഗമായ കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ വേദന ചെറുതല്ല. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാതെ അവരെ കുടിയിറക്കാൻ നമുക്കനുവദിച്ചുകൂടാ.

Advertisment

publive-image

രാജ്യത്തിനു വേണ്ടി കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പുവരുത്താത്ത ഭരണകൂട- ഉദ്യാഗസ്ഥ ഭൂമാഫിയകളുടെ ജന വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുകയാണ് എന്ന് മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റി അറിയിച്ചു.

സ്ഥലമെടുപ്പ്‌ നിറുത്തി വെക്കുക, കുടിയൊഴിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനു പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കുക തുടങ്ങിയ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ പ്രതിഷേധം രാവിലെ 10 മുതൽ ആരംഭിച്ചു വൈകീട്ട്‌ 5 വരെ ചാവക്കാട്‌ വസന്തം കോർണറിൽ അവസാനിക്കും.

Advertisment