Advertisment

ഹബീബ് റഹ്മാൻ കാലത്തിന് മുൻപേ നടക്കാൻ എംഎസ്എഫ് നെ പരിശീലിപ്പിച്ച നേതാവ്: പി.കെ മുഹമ്മദ്

New Update

കൈപ്പമംഗലം:  കാലത്തിന് മുൻപേ നടക്കാൻ എംഎസ്എഫ് നെ പഠിപ്പിച്ച നേതാവായിരുന്നു അഡ്വ.ഹബീബ് റഹ്മാൻ എന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് പറഞ്ഞു. എംഎസ്എഫ് അതിന്റെ രാജകീയമായ തേരോട്ടം നടത്തിയത് ഹബീബിന്റെ കാലഘട്ടത്തിലാണ്.

Advertisment

സർവ്വകലാശാലകളിലും കോളേജുകളിലും എംഎസ്എഫ് നടത്തിയ മുന്നേറ്റത്തിന്റെ ഫലമാണ് ഇന്ന് അഭിമാനകരമായ വിജയങ്ങൾ നേടിയെടുക്കാൻ എംഎസ്എഫ് നെ പ്രാപ്തരാക്കിയത്. എംഎസ്എഫ് ന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ ഹബീബിയൻ കാലഘട്ടത്തെ വീണ്ടും ഓർത്തെടുക്കുക വഴി ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന എംഎസ്എഫ് വാർഷിക പ്രമേയത്തെ അന്വർത്തമാക്കുകയാണ്.

publive-image

എംഎസ്എഫ് അറുപതാം വാർഷികത്തിന്റെ ഭാഗമായാണ് മാതൃകാ ഗ്രാമങ്ങളായ ഹബീബ് വില്ലേജ് രൂപീകരിക്കുന്നത്.നാടിന്റെ സമഗ്രമായ പുരോഗതിക്കുതകും വിധം വിദ്യാർത്ഥിയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയുടെ ഭാഗമായി സാക്ഷരതാ പ്രവർത്തനങ്ങൾ,വിദ്യാഭ്യാസ ,പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ,ജൈവ കൃഷി പ്രോത്സാഹനം,കലാ - കായിക പ്രവർത്തനങ്ങൾ എന്നിവ നടക്കും.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ് പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച പരിപാടി ഹബീബ് വില്ലേജ് ജില്ലാ കോഡിനേറ്റർ ഗഫൂർ മുള്ളൂർക്കര അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സൽ ഹബീബ് റഹ്മാൻ അനുസ്മരണം നടത്തി.മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീൻ മുഖ്യാതിഥിയായി.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ,മുസ്‌ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി പുത്തൻകുളം സെയ്തു ഹാജി, കെ.എം.സി.സി നേതാക്കളായ കെ.എം സൈഫുദ്ദീൻ,എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഫഹദ് പുതുക്കാട്,അഫ്സൽ പാലപ്പിള്ളി,മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.കെ ഉബൈദ്,പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് പി.എം സൈനുദ്ദീൻ,യൂത്ത് ലീഗ് പഞ്ചായത്ത്പ്രസിഡന്റ് പി.എ സാജുദ്ദീൻ,ടി.കെ സൈദു,പി.എ മുഹമ്മദ്,ടി.എം നാസർ,സലീം ചളിങ്ങാട്,അജ്മൽ ചളിങ്ങാട്,ഹക്കീം കൈപ്പമംഗലം,എന്നിവർ സന്നിഹിതരായി.

എംഎസ്എഫ് ജില്ലാ ജന.സെക്രട്ടറി അൽ റസിൻ സ്വാഗതവും ഹബീബ് വില്ലേജ് മണ്ഡലം കോഡിനേറ്റർ തൗഫീക്ക് തങ്ങൾ നന്ദിയും പറഞ്ഞു.

Advertisment