Advertisment

റിജു ആൻഡ് പി എസ് കെയിൽ സൗജന്യ ജെ ഇ ഇ / നീറ്റ് ഓൺലൈൻ എന്‍ട്രന്‍സ്‌ പരീക്ഷകൾ

New Update

തൃശൂർ:  ജെ ഇ ഇ / നീറ്റ് പരീക്ഷാ തിയതികൾ പുതുക്കി നിശ്ചയിച്ച സാഹചര്യത്തിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് വിദ്യാർത്ഥികൾക്കായി അനലിറ്റിക്സോടു കൂടിയ സൗജന്യ ക്യുമുലേറ്റീവ് ഓൺലൈൻ മോഡൽ എന്‍ട്രന്‍സ്‌ പരീക്ഷകൾ (COM-Test Series) നടത്തുന്നു.

Advertisment

publive-image

ശരിയുത്തരങ്ങൾ, തെറ്റിയവ, എഴുതാത്തവ ഓരോ ചോദ്യത്തിനും ചിലവഴിച്ച സമയം എന്നിവയെ വിഷയാടിസ്ഥാനത്തിൽ സമഗ്രമായി അപഗ്രഥിച്ചു കൊണ്ട് ലഭിക്കുന്ന വ്യക്തിഗത സ്കോറിലൂടെ, വിദ്യാർത്ഥികൾക്ക് പരീക്ഷകളെ തെറ്റില്ലാതെ നേരിടാൻ പ്രാപ്തരാക്കും വിധമാണ് ഈ ഓൺലൈൻ എന്‍ട്രന്‍സ്‌ പരീക്ഷകൾ തയ്യാറാക്കിയിരിക്കുന്നത്.

ജൂൺ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ എന്‍ട്രന്‍സ്‌ പരീക്ഷകളിൽ വിജയികളാകുന്ന ആദ്യ നൂറ് വിദ്യാർത്ഥികൾക്ക് റിജു ആൻഡ് പി എസ് കെ ക്ലാസ്സസിന്‍റെ ടെലിക്രാഷ് ഓണ്‍ലൈന്‍ എന്‍ട്രന്‍സ്‌ കോച്ചിംഗ് പ്രോഗ്രാം സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ പി. സുരേഷ്കുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - www.rijuandpskclasses.com

Advertisment