Advertisment

തണൽ ഐക്യ വേദി മാതൃകയാവുന്നു

New Update

publive-image

Advertisment

തൃശ്ശൂർ മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജീവനക്കാരുടെ സംഘടന "തണൽ ഐക്യ വേദി" എന്ന കൂട്ടായ്മ പ്രവർത്തന മികവ് കൊണ്ടും പ്രവർത്തനരീതികൾ കൊണ്ടും ശ്രദ്ധേയമാകുന്നു.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിന്റെ സൈക്യാട്രി ഒ പി യിൽ നടന്ന യാത്രയയപ്പ് യോഗവും നിർധനരായ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ സൗജന്യ വിതരണവും മികച്ച മാതൃകയായി. നല്ല കൂട്ടായ്മകൾ അന്യമായ ഇക്കാലത്ത് സംഘടന ശക്തി കൊണ്ട് പരിപാടി ശ്രദ്ധേയമായി മാറുകയായിരുന്നു.

publive-image

നേഴ്സിങ് അസിസ്റ്റന്റുമാരായ കെ.കെ. ലീന, എം. കെ. ലളിത,  കെ. വി. പ്രകാശൻ, വി. മോഹനൻ, ഇസ്മായിൽ തുടങ്ങിയവരുടെ യാത്രയയപ്പാണ് വിപുലമായ ജീവനക്കാരുടെ പങ്കാളിത്തോടെ നടന്നത്.

തണൽ ഐക്യവേദി സെക്രട്ടറി കെ. കെ. മോഹൻകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌ പി എം സിനിനാഷ് അധ്യക്ഷനായിരുന്നു. ഡോക്ടർ ജിജിത്ത് കൃഷ്ണൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജീവൻ ടീവി ന്യൂസ് റീഡറും, സാമൂഹ്യ പ്രവത്തകയുമായ അയിഷ ഡൂഡിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

publive-image

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ജനവിഭാഗത്തിന്റെ ഉന്നമത്തിന്റെ കാലമാണിതെന്നും, തണൽ പോലെയുള്ള കൂട്ടായ്മകൾ വിജയമാകട്ടെ എന്നും അവർ ആശംസിച്ചു.

വിവിധ ഡിപ്പാർട്മെന്റ് അംഗങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ചടങ്ങിൽ വിരമിക്കുന്ന ജീവനക്കാർക്കുള്ള ഉപഹാരങ്ങളും, നിർധനരായ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണവും നടന്നു. ട്രഷറർ എം. ആർ. അജിരേഷ് നന്ദിയും രേഖപ്പെടുത്തി.

ഇന്നുവരെ കാണാത്ത ജനപങ്കാളിത്തവും, ജീവനക്കാരുടെ ബാഹുല്യവും കൊണ്ട് തന്നെ തണൽ ഐക്യ വേദിയുടെ ഈ സംരംഭവും വൻവിജയവും മാതൃകയും ആയി മാറുകയായിരുന്നു.

Advertisment