Advertisment

കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് രാജ്യത്തും സംസ്ഥാനത്തും നിയമം ശക്തമാണ് എന്നാല്‍ യഥാര്‍ത്ഥ സംരക്ഷണം ലഭിക്കുന്നില്ല - ടി എന്‍ പ്രതാപന്‍ എംപി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് രാജ്യത്തും സംസ്ഥാനത്തും നിയമം ശക്തമാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷണം ലഭിക്കുന്നില്ല. കുട്ടികളുടെ ജീവിത സുരക്ഷിതത്വം ആരോഗ്യസുരക്ഷിതത്വം നിയമസുരക്ഷിതത്വം സാമൂഹ്യസുരക്ഷിതത്വം എന്നിവ പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വവും കടമയുമാണെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തൃശ്ശൂര്‍ ജില്ല സമ്മേളനം തൃശൂര്‍ അയ്യന്തോളില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറയാണ് നാളത്തെയും ശേഷവും ഉള്ള സമൂഹം. കുട്ടികളുടെ വിഷയങ്ങളില്‍ എന്നും പ്രഥമപരിഗണനയാണ് ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും എനിക്ക് ഉള്ളത് അത് കൊണ്ട് തന്നെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്നും പിന്തുണയുമായി കൂടെ ഉണ്ടാകും.

publive-image

പ്രശസ്ത സിനിമ സംവിധായകന്‍ ഷാനു സമദ് മുഖ്യാഥിതി ആയിരുന്നു. ജില്ല ചെയര്‍മാന്‍ റഫീഖ് കടത്താമുറി അധ്യക്ഷധ വഹിച്ച യോഗത്തില്‍ സി പി ടി സംസ്ഥാന പ്രസിഡന്റ് സി.കെ. നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ , ജില്ലാ ഇന്‍ചാര്‍ജും സംസ്ഥാന സെക്രട്ടറിയുമായ വിനോദ് അണിമംഗലത്ത് , സി പി ടി സംസ്ഥാന വനിതാ ചെയര്‍പേഴ്സണ്‍ പ്രസന്ന സുരേന്ദ്രന്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സജി കെ ഉസ്മാന്‍, ഷാജി കോഴിക്കോട്, മറ്റു ജില്ല നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

സമ്മേളനത്തിനോടനുബന്ധിച്ചു കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടന്നു. പ്രളയ കാലത്തു അമ്മയോടൊപ്പം രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ വൈഷ്ണവിനെയും, ദേശീയ നീന്തല്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയ ജോണ്‍ ജോബിയെയും ചടങ്ങില്‍ സി പി ടി തൃശ്ശൂര്‍ ജില്ല കമ്മിറ്റി ആദരിച്ചു.

മലബാര്‍ റോഡ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച മ്യൂസിക് ഷോയും, കുട്ടികളുടെ കലാപരിപാടികളും സമ്മേളനത്തിന് മാറ്റ് കൂട്ടി, തുടര്‍ന്നു പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ശിഹാബ് കൈപ്പമംഗലം, സെക്രട്ടറി ജിന്‍സി ബിജു, ട്രഷറര്‍ ഷബീര്‍ കെ എം എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ജില്ലാ വൈസ് ചെയര്‍പേഴ്സണ്‍ ഷൈനി കൊച്ചു ദേവസി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സാബിക് കുന്നംകുളം നന്ദിയും പറഞ്ഞു.

Advertisment