Advertisment

വടമയിൽ ജലനിധി പൈപ്പ് പൊട്ടി റോഡ് തകരുന്നു

New Update

മാള:  വടമയിൽ ജലനിധി പൈപ്പ് പൊട്ടി റോഡ് തകരുന്നു. വടമ -കൊടവത്ത്കുന്ന് റോഡിൽ വടമ റോസറി ചർച്ചിന് സമീപമാണ് ജലനിധി പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നത്.

Advertisment

publive-image

പൈപ്പ് പൊട്ടിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡിൽ രൂപപ്പെട്ട കുഴി വാഹനങ്ങൾ കടന്ന് പോകുന്നത് കാരണം വലുതായി കൊണ്ടിരിക്കുകയാണ്. ആദ്യം ഉണ്ടായ ചെറിയ കുഴി ഇപ്പോൾ വലുതായി റോഡിൻ്റെ പകുതി ഭാഗത്ത് വ്യാപിച്ചിരിക്കുകയാണ്.

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർതയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് നിത്യേന ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായി പോയിക്കൊണ്ടിരിക്കുന്നത്.

കുടിവെള്ളം സദസമയവും റോഡരികിലൂടെ ഒഴുകി കൊണ്ടിരിക്കുകയാണ്. പൈപ്പ് പൊട്ടിയത് കാരണം കുടിവെള്ളം പാഴാകുന്നത് തടയാനും തകർന്ന റോഡ് പുനർനിർമ്മിക്കുന്നതിനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Advertisment