Advertisment

വാഗമണ്‍ മൊട്ടക്കുന്നില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് ടൂറിസം വകുപ്പ്

New Update

വാഗമണ്‍:  വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്‍ മൊട്ടക്കുന്നില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ച് വിനോദസഞ്ചാര വകുപ്പ്. വാഗമണ്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററിനു സമീപം മുളതൈ നട്ടു കൊണ്ട് അഴുത ബ്ലോക്ക് പഞ്ചായത്തംഗം എന്‍. സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഭൂമിയിലെ എല്ലാ ജീവഘടകങ്ങളും നിലനില്‍ക്കണമെങ്കില്‍ ശുദ്ധവായുവും ശുദ്ധജലവും അനിവാര്യമാണ്. ഇതിനായി ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശമായ ബീറ്റ് എയര്‍ പൊലൂഷന്‍ ഉള്‍ക്കൊണ്ടു കൊണ്ട് പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ശൈലികള്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റേയും ടൂറിസം വകുപ്പിന് കീഴിലുള്ള ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് മൊട്ടക്കുന്നില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.

ഏലപ്പാറ ഗ്രാമപഞ്ചായത്തംഗം ഷാജി കുറ്റിക്കാട്ടില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം നിഷാല്‍ വി.ചന്ദ്രന്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. ഡി റ്റി പി സി സെക്രട്ടറി ജയന്‍ പി.വിജയന്‍ സ്വാഗതമാശംസിച്ചു. ഡിഎംസി അംഗങ്ങളായ സി.ഗണേശന്‍, ആര്‍.രവികുമാര്‍ , എന്‍.എം.കുശന്‍, എം.ജി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisment