Advertisment

എഞ്ചിനീയറിങ് എൻട്രൻസ് എക്സാം: ഫ്രറ്റേണിറ്റി മൂവ്മെൻറ് കമീഷണർക്ക് നിവേദനം നൽകി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  അലീഗഢ് സർവകലാശാല എഞ്ചിനീയറിങ് എൻട്രൻസ് എക്സാം, ഹൈദരാബാദ് ഐ.ഐ.ടി എക്സാം എന്നിവ നടക്കുന്ന 2019 ഏപ്രിൽ 28ന് തന്നെ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയും തീരുമാനിച്ചത് മാറ്റണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് എൻട്രൻസ് കമീഷണർക്ക് നിവേദനം നൽകി.

Advertisment

തെരഞ്ഞെടുപ്പ് മൂലം ഏപ്രിൽ 21ൽ നിന്ന് കേരള എഞ്ചിനീയറിങ് എൻട്രൻസ് 28ലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ അലീഗഢിലും ഹൈദരാബാദ് ഐ.ഐ.ടിയിലും നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

എല്ലായിടത്തും അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷകൾ ഒരേ ദിവസം വന്നത് അവസരം നഷ്ടപ്പെടുത്തുമെന്നും അതിനാൽ കേരള എൻട്രൻസ് എക്സാം തിയതി മാറ്റി ഉടൻ ഉത്തരവിറക്കുകയും വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആദിൽ.എ, സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്സൻ, ഫായിസ് ശ്രീകാര്യം, നജീബ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Advertisment