Advertisment

പ്രളയ പുനരധിവാസം: പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ചു

New Update

മാനന്തവാടി:  പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ചു.

Advertisment

മാനന്തവാടി മൂളിത്തോട് പ്രദേശത്ത് നിർമ്മിച്ച 13 വീടുകൾ ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജിന്റ ഉദ്ഘാടനം തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിച്ചു.

publive-image

കഴിഞ്ഞ രണ്ട് വർഷവും ജില്ലയിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവരുണ്ട്, വീടു നഷ്ടപെട്ടവരും, സ്ഥലവും വീടും ഒലിച്ചു പോയവരും, തൊഴിൽ നഷ്ടപെട്ടവരും, ബന്ധുക്കൾ നഷ്ടപെട്ടവരും ഇങ്ങനെ മനസ്സ് മരവിച്ച്പോയവരുണ്ട്.

ഇത്തരം ആളുകൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ചെയ്തു കൊടുക്കുന്ന സേവനങ്ങൾ മഹത്തരമാണന്നു കെ ബി നസീമ പറത്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

പീപ്പിൾസ് വില്ലേജ് പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി അസി: അമീർ പി.മുജീബ്റഹ്മാൻ നിർവ്വഹിച്ചു.

publive-image

ആളുകൾക്ക് ഭൂമിയോടും സമ്പത്തിനോടും താൽപര്യം കൂടിവരുന്ന സമൂഹത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവർക്ക് ഇതെല്ലാം വിട്ട് കൊടുത്ത് കൊണ്ടാണു ഇതൊക്കെ ചെയ്യാൻ കഴിയുന്നതെന്നു അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണന്നും മുജീബ് റഹ്മാൻ കൂട്ടി ചേർത്തു.

പ്രോജക്ട് വിശദീകരണം പിപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം അബ്ദുൽ മജീദ് നിർവ്വഹിച്ചു.

publive-image

ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതബാബു, എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ,വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ, മിനാർ ട്രസ്റ്റ് ചെയർമാൻ പി കെ മുഹമ്മദ് സാജിദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജാബിർ കാട്ടിക്കുളം, വെൽഫയർ പാർട്ടി ജില്ലാ സമിതിയംഗം ടി ഖാലിദ്, ജമാഅത്തെ ഇസ്‌ലാമി വനിതാ ജില്ലാസമിതിയംഗം ഹൈറുന്നിസ ടീച്ചർ എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ടി പി യൂനുസ് സ്വാഗതവും, പുനരിധിവാസ സമിതി ജില്ലാ കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

അഞ്ചാം പിടികയിലെ പൗര പ്രമുഖനും സാമൂഹിക പ്രവർത്തകനുമായ വി.മമ്മൂട്ടി സംഭാവന ചെയ്ത 70 സെൻറ് സ്ഥലത്താണ് പിപ്പിൾസ് വില്ലേജ് ഉയർന്നു വന്നത്.

Advertisment