Advertisment

ഡിവൈൻ മേഴ്സി ഷ്റൈനിൽ തിരുനാൾ ഏപ്രിൽ 11 ന്

New Update

publive-image

Advertisment

തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ഏപ്രിൽ 11 ന് ആഘോഷിക്കുമെന്നു റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, വൈസ് റെക്ടർ ഫാ. പീറ്റർ പാറേമ്മാൻ എന്നിവർ അറിയിച്ചു.

ശനിയാഴ്ച രാവിലെ ആറിനും പത്തിനും വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞു മൂന്നിന് ദൈവകരുണയുടെ നൊവേന, തൊടുപുഴ ഫൊറോനാ പള്ളിവികാരി റെവ. ഡോ. ജിയോ തടിക്കാട്ടു തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. 3.45 ന് കരിമണ്ണൂർ ഫൊറോനാ പള്ളി വികാരി ഫാ. സ്റ്റാൻലി പുൽപ്രയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വൈകുന്നേരം 6.30 ന് വിശുദ്ധ കുർബാന.

ഞായറാഴ്ച രാവിലെ ആറിനും 8.30 നും വിശുദ്ധ കുർബാന, എട്ടിന് വാഹന വെഞ്ചരിപ്പ്, പത്തിന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

ഉച്ചയ്ക്ക് 12 ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞു മൂന്നിന് നൊവേന, 3.45 ന് നോർത്ത് പാണാവള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാ. വിപിൻ കുരിശുതറ വിശുദ്ധ കുർബാന അർപ്പിക്കും, മെരിലാൻഡ് പള്ളി വികാരി ഫാ. ഷീൻ പാലയ്ക്കത്തടത്തിൽ സന്ദേശം നൽകും. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുന്നത്.

thodupuzha news
Advertisment