Advertisment

വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് ഭാ​ര്യ എ​ല്ലാ മാ​സ​വും ചെലവിനുള്ള പണം ഭാര്യ നല്‍കണം; കുടുംബ കോടതിയുടെ വിധി

New Update

ലഖ്‌നൗ: വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് ഭാ​ര്യ എ​ല്ലാ മാ​സ​വും  പ​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​പു​ർ ന​ഗ​റി​ലെ കു​ടും​ബ​ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

Advertisment

publive-image

വ​ർ​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​കയാണ് ഇ​രു​വ​രും. സ​ർ​ക്കാ​രി​ൽ നി​ന്നും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ഭാ​ര്യ​യി​ൽ നി​ന്നും ത​നി​ക്ക് ജീ​വി​ത ചെ​ല​വി​നു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​ഹ​ർ​ജി അം​ഗീകരിച്ചാണ് കോടതി വിധി.

1955ലെ ​ഹി​ന്ദു മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം 2013ൽ ​ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. മാ​സം 12,000 രൂ​പ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ഭാ​ര്യ​യോ​ട് എ​ല്ലാ മാ​സ​വും 1,000 രൂ​പ വീ​തം ഭ​ർ​ത്താ​വി​ന് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്

divorce case
Advertisment