Advertisment

ഇല്ലാത്ത ചൊവ്വാദോഷം ഉണ്ടെന്ന് ധരിപ്പിച്ച് വിവാഹം; ഭാര്യയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്, പറ്റില്ലെന്ന് കോടതി

New Update

വിവാഹസമയത്ത് തെറ്റായ ജനനത്തീയതി നല്‍കി ഭാര്യയും കുടുംബവും വഞ്ചിച്ചുവെന്ന് ആരോപിച്ചയാള്‍ക്ക് വിവാഹമോചനം നല്‍കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. ചൊവ്വാദോഷം ഇല്ലാതിരുന്നിട്ടും ചൊവ്വാദോഷമുണ്ടെന്ന് കാണിക്കാനായി ഭാര്യയും കുടുംബവും തെറ്റായ ജനന തീയതി നല്‍കുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ വാദം.

Advertisment

 

publive-image

ഭര്‍ത്താവ് വിവാഹമോചനത്തിന് ആദ്യം കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേസ് തള്ളിയതോടെ ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജസ്റ്റിസുമാരായ എ.എസ്. ചന്ദുര്‍ക്കര്‍, എന്‍.ബി. സൂര്യവാന്‍ഷി എന്നിവരടങ്ങിയ ബെഞ്ചാണ് ഭാര്യയ്ക്ക് ചൊവ്വാദോഷമില്ലാത്തതും ജനനത്തീയതിയിലെ മാറ്റവും ഒരു ക്രൂരതയായി കണക്കാക്കി വിവാഹമോചനം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയത്. ജനനത്തീയതി തെറ്റാണെങ്കിലും അത് വിവാഹ ബന്ധത്തെ ബാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

എന്നാല്‍ വിവാഹം സമയത്ത് ജാതകം ഒരിക്കലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഭാര്യ വ്യക്തമാക്കി. തന്റെ ജനനത്തീയതി തെറ്റായി അല്ല ഭര്‍ത്താവിനെയും കുടുംബത്തെ ധരിപ്പിച്ചതെന്നും ഇവ‍ര്‍ പറഞ്ഞു. ഭര്‍ത്താവും ഭ‍‍ര്‍തൃ മാതാവും ചേ‍ര്‍ന്ന് തന്നെ ശാരീരികമായി ആക്രമിക്കുന്നതായും തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും യുവതി വ്യക്തമാക്കി

divorce case court
Advertisment