Advertisment

ഡിവോഴ്‌സ് മാട്രിമോണിയലിന്റെ മറവില്‍ വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പ് ; എര്‍വിന്റെ കെണിയില്‍പ്പെട്ടത് ഒമ്പത് സ്ത്രീകള്‍; ഇരകളെ കണ്ടെത്തുന്നത് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഡിവോഴ്‌സ് മാട്രിമോണിയലിന്റെ മറവില്‍ വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി എര്‍വിന്റെ കെണിയിലകപ്പെട്ടത് ഒമ്പത് സ്ത്രീകള്‍.

Advertisment

തട്ടിപ്പിന് ഇരകളായവരില്‍ ഭൂരിഭാഗവും ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ്. തൃപ്പൂണിത്തുറയിലെ ഒരു ഡോക്ടറും ഇയാളുടെ തട്ടിപ്പിനിരയായി. എര്‍വിന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകളും പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.

publive-image

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് എര്‍വിന്‍. മാട്രിമോണിയലില്‍ പല പേരുകളിലായി പേര് രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ സ്ത്രീകളെ കുരുക്കിലാക്കുന്നത്.

വിവാഹത്തില്‍ താല്‍പര്യവുമായി എത്തുന്ന സ്ത്രീകളോട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വരാന്‍ ആവശ്യപ്പെടും.

തുടര്‍ന്ന്, വിവാഹം നടത്താന്‍ ഒരുക്കമാണെന്നും അടുത്ത ബന്ധുക്കള്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ സാവകാശം വേണമെന്നും പറയും. പിന്നീട്, തനിക്ക് അവകാശമായി കോടികളുടെ ഓഹരിയുണ്ടെന്നും ഇത് രജിസ്റ്റര്‍ ചെയ്‌തെടുക്കാന്‍ അല്‍പം സാമ്പത്തികം ആവശ്യമുണ്ടെന്ന് സ്ത്രീകളെ ധരിപ്പിക്കും.

ഇതോടെ, ഇവര്‍ പണം നല്‍കാന്‍ തയ്യാറാകും. ചിലര്‍ പണത്തിന് പകരം പണയം വെക്കാന്‍ സ്വര്‍ണാഭരണങ്ങളും നല്‍കി. പണം കൈയിലെത്തിയശേഷം ഇയാള്‍ മൊബൈല്‍ഫോണും ഫേസ്ബുക്ക് അക്കൗണ്ടും മാറ്റും. പിന്നീടാണ് പുതിയ ഇരയെ തേടുക.

Advertisment