ആഴ്ചയില്‍ ഒരിക്കലെങ്കിലും കുളിച്ചിരുന്ന ഭാര്യ പിന്നീട് കുളിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാക്കി; ഒടുവില്‍ വിവാഹ മോചനം തേടി ഭര്‍ത്താവ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, January 12, 2018

വിവാഹ മോചനങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് ഇന്ന്. നിസാര കാരണങ്ങള്‍ കൊണ്ടുപോലും ജീവിതം മടുക്കുന്നവരാണ് പലരും. ഈ തായ്‌വാന്‍ സ്വദേശി ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള കാരണം കേട്ടാല്‍ നിങ്ങള്‍ ഒന്നു ഞെട്ടും. ഭാര്യയ്ക്ക് വൃത്തിയില്ലാത്തതാണ് ഡിവോഴ്‌സിലേക്ക് വഴി തെളിച്ചത്. തായ് പേയ് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭാര്യയ്ക്ക് വ്യക്തിശുചിത്വമില്ലാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് ഭര്‍ത്താവ് പറയുന്നത്. പല്ല് തേക്കുകയോ തലമുടി കഴുകുകയോ ചെയ്യാത്ത ഭാര്യ വന്നു വന്ന് ഇപ്പോള്‍ കുളിക്കുന്നത് വരെ വര്‍ഷത്തിലൊരിക്കലായി. വിവാഹത്തിന് മുന്‍പ് ആഴ്ചയില്‍ ഒരിക്കലെങ്കിലും കുളിക്കുമായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

മാത്രമല്ല താന്‍ ജോലിക്ക് പോകുന്നതും ഭാര്യയ്ക്ക് ഇഷ്ടമല്ലെന്നും ഭര്‍ത്താവ് പറയുന്നു. ജോലി ഉപേക്ഷിച്ച് കുറച്ചു നാള്‍ ഭാര്യയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു ഇരുവരുടെയും താമസം. ജീവിതച്ചെലവുകള്‍ക്കായി അമ്മായിഅമ്മയെ ആശ്രയിക്കേണ്ട സ്ഥിതി വന്നപ്പോള്‍ ഭാര്യയോട് പറയാതെ 2015ല്‍ അവിടെ നിന്നും മാറിത്താമസിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.

ഒരു കമ്പനിയില്‍ ജോലിക്കു കയറി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ജോലിക്ക് പോകുന്നതായി ഭാര്യ കണ്ടുപിടിക്കുകയും ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിച്ച യുവാവ് വിവാഹ മോചനം ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തന്റെ മാതാപിതാക്കള്‍ മരുമകനെ മകനെ പോലെയാണ് നോക്കുന്നതെന്നും അവര്‍ പറഞ്ഞു.

×