Advertisment

'ഞാന്‍ മരണക്കിടക്കയിലാണ്; മോശമായത് സംഭവിക്കുന്നു; കഷ്ടപ്പാടുകളില്ലാത്ത മറ്റൊരു ജീവിതം ഉണ്ടാകട്ടെ; വിട...'; ഹൃദയഭേദകമായ കുറിപ്പുകള്‍ പങ്കുവച്ച് ക്യാന്‍സറിനോട് കീഴടങ്ങി നടി ദിവ്യ ചൗക്‌സി വിട വാങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: ചലച്ചിത്ര നടി ദിവ്യ ചൗക്‌സി അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 'ഹെ അപ്‌ന ദില്‍ തൊ അവാര' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ ദിവ്യയുടെ അരങ്ങേറ്റം.

Advertisment

publive-image

വികാരനിര്‍ഭരമായ കുറിപ്പുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരം വിടവാങ്ങിയത്.

''എനിക്ക് നിങ്ങളെ അറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. മാസങ്ങളായി ഒളിച്ചോടുകയായിരുന്നു. നിരവധി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഇത് നിങ്ങളോട് പറയാനുള്ള സമയമായി. ഞാന്‍ മരണക്കിടക്കയിലാണ്. മോശമായത് സംഭവിക്കുന്നു. ഞാന്‍ കരുത്തയാണ്. കഷ്ടപ്പാടുകളില്ലാത്ത മറ്റൊരു ജീവിതം ഉണ്ടാകട്ടെ. ദയവായി ചോദ്യങ്ങള്‍ വേണ്ട. നിങ്ങള്‍ എത്രത്തോളം എനിക്ക് വേണ്ടപ്പെട്ടതാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. വിട''-എന്നായിരുന്നു ദിവ്യ അവസാനമായി കുറിച്ചത്.

Advertisment