Advertisment

മീടൂവിനെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിപ്പിച്ചു ! വെളിപ്പെടുത്തലിനു ശേഷം അടുത്ത ബന്ധുക്കൾ പോലും മിണ്ടിയിരുന്നില്ല, എന്നെ മുറിയിൽ അടച്ചു, ദിവ്യ പറയുന്നു...

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for mee too divya

Advertisment

മീടൂവിനെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിപ്പിച്ചുവെന്ന് നടി ദിവ്യ ഗോപിനാഥ്. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖതത്തിലാണ് മീടുവിനെ ഫാഷനെന്ന് മോഹൻലാൽ വിശേഷിപ്പിച്ചത്.ഒരിക്കലും ലാലേട്ടനിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

Image result for divya gopinath actress

തന്റെ മീ ടൂ വെളിപ്പെടുത്തലിനു ശേഷം വീടനുമുന്നിൽ മാധ്യമപ്രവർത്തകരും മറ്റും തടിച്ചു കൂടിയിരുന്നു. ഇതിനെ തുടർന്ന് മകളുടെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയ പ്രവർത്തക കൂടിയായ അമ്മ എന്നെ ഒരു മുറിയ്ക്കളളിൽ അടച്ചിട്ടു.അടുത്ത ബന്ധുക്കൾ പോലും സംസാരിക്കാതെയായി. ആദ്യമൊക്കെ തനിയ്ക്ക് മാത്രമാണ് ഇങ്ങനെ നേരിടേണ്ടി വന്നിരുന്നതെന്ന് കരുതിയെങ്കിലും പിന്നീട് നിരവധി പേർക്ക് ഇത്തരത്തിലുളള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയെന്നും ദിവ്യ പറഞ്ഞു

Image result for divya gopinath actress

ഇത്തരത്തിലുളള സംഭവങ്ങൾക്ക് മുന്നിൽ ഭയപ്പെട്ട് നിന്നിട്ട് കാര്യമില്ല, എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ഒറ്റപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ദിവ്യ പറഞ്ഞു. ദിവ്യയ്ക്ക് പൂർണ്ണ പിന്തുണയായിരുന്നു എല്ലാവരും നൽകിയത്. കൂടാതെ ദിവ്യയെ പിന്തുണച്ച് അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെ സംസാരിച്ചിരുന്നു,

Image result for divya actor

ഒരു ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മീടുവിനെ ഫാഷാനയി വിശേഷിപ്പിച്ചത്. മിടൂ വിനെ ഒരു മൂവ്മെന്റായി കാണേണ്ട കാര്യമില്ലെന്നും ഇപ്പോൾ അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞിത്. മീടൂവിനെ കുറിച്ച് കൂടുതലായി ആരാഞ്ഞ മാധ്യമ പ്രവർത്തകയോട് താൻ ഇത് അനുഭവിച്ചതല്ലെന്നും അതിനാൽ തന്നെ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുക എന്നും താരം ചോദിച്ചിരുന്നു. ഇത് വീണ്ടും മലയാള സിനിമയിൽ വീണ്ടും വിവാദത്തിന് വഴിത്തിരിവായത്.

Advertisment