Advertisment

സിനിമാ സെറ്റില്‍ ഞാന്‍ എന്റെ സീനിയേഴ്‌സ് പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ സ്‌കൂളിലും സിനിമ സെറ്റിലും ഞാന്‍ ഒരു കുട്ടിയായിരുന്നു ;മനസ്സ് തുറന്ന് ദിവ്യ ഉണ്ണി

New Update

നീയെത്ര ധന്യ എന്ന ചിത്രത്തില്‍ ബാലനടിയായി അഭിനയിച്ചാണ് ദിവ്യ ഉണ്ണി സനിമാലോകത്ത് എത്തുന്നത്‌ .തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദിവ്യ ഉണ്ണി.ഒരു അഭിമുഖത്തിലാണ് താരം സിനിമാ അനുഭവങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ചത്.

Advertisment

publive-image

ദിവ്യ ഉണ്ണിയുടെ വാക്കുകള്‍:

നീയെത്ര ധന്യ എന്ന ചിത്രത്തില്‍ ബാലനടിയായി അഭിനയിച്ചാണ് സിനിമാ ലോകത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് ഒരു പാട് സീരിയലുകള്‍ ചെയ്തു. സീരിയല്‍ രംഗത്ത് നിന്നും സംവിധായകന്‍ വിനയന്‍ ആണ് എനിക്ക് ആദ്യമായി സിനിമയില്‍ നായിക വേഷം തരുന്നത്. കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍. ആ സിനിമയില്‍ നായികയായി അഭിനയിക്കുമ്പോള്‍ പത്താം ക്ലാസ് പരീക്ഷ എഴുതി അന്നേ ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ വളരെ നല്ല ഓര്‍മകളാണ്.

സിനിമാ സെറ്റില്‍ ഞാന്‍ എന്റെ സീനിയേഴ്‌സ് പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ സ്‌കൂളിലും സിനിമ സെറ്റിലും ഞാന്‍ ഒരു കുട്ടിയായിരുന്നു. സെറ്റില്‍ മുതിര്‍ന്നവര്‍ പറഞ്ഞു തന്ന പോലെ അഭിനയിക്കുകയായിരുന്നു. കല്യാണ സൗഗന്ധികം വലിയ താരനിരയുള്ള ചിത്രം ആയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളും ഈ സിനിമയില്‍ ഉണ്ടായിരുന്നത് കൊണ്ട് ഷൂട്ടിങ് ഒക്കെ നല്ല രസമായിരുന്നു. തുടക്കത്തില്‍ തന്നെ വലിയ താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ഭരതന്‍ സാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ ഒരു സൗഭാഗ്യം ആയാണ് കരുതുന്നത്. സാര്‍ അങ്ങനെ ഒന്നും ഒരു റോളിനെ പറ്റി തുടക്കത്തില്‍ വലിയ വിശദീകരണം തരുന്ന രീതിയില്ല. പക്ഷെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ നമ്മളെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഭരതന്‍ സാറിന് പ്രത്യേക കഴിവുണ്ട്. ഞാന്‍ നായികയായി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച കല്യാണസൗഗന്ധികം എന്ന വിനയന്‍ സിനിമയില്‍ ആദ്യ ഷോട്ട് എടുത്തത് ഭരതന്‍ സാറിന്റെ ഭാര്യ കെപിഎസി ലളിത ചേച്ചിയോടൊപ്പം ആയിരുന്നു. ഒരു മോളെ പോലെയുള്ള വാത്സല്യം ഭരതന്‍ സാറും ലളിത ചേച്ചിയും എന്നും എനിക്ക് തന്നിട്ടുണ്ട് ഭരതന്‍ സാര്‍ നമ്മളെ ഒക്കെ വിട്ടു നേരത്തെ പോയതില്‍ ഇപ്പോഴും ദുഃഖം ബാക്കിയാണ്.

ലോഹിതദാസ് സാര്‍ എന്നെ വെച്ച് ഡാന്‍സ് കേന്ദ്രീകരിച്ചു ഒരു നായികാ പ്രാധാന്യം ഉള്ള ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. കൈതപ്രം നമ്പൂതിരിസാര്‍, മഞ്ജു ചേച്ചി, ലോഹി സാര്‍ ഞങ്ങള്‍ എല്ലാവരും കൂടെ പോയ ഒരു ഗള്‍ഫ് ടൂറില്‍ ഒരു ശില്പവും, ശില്പിയും പ്രധാന കഥാപാത്രമായി അവതരിപ്പിച്ച ഡ്രാമ വലിയ ഹിറ്റ് ആയിരുന്നു. അതില്‍ നിന്നാണ് ഡാന്‍സിന് വലിയ പ്രാധാന്യം ഉള്ള മുഴുനീള സിനിമ എന്ന ആശയം ഉണ്ടായത്. ലോഹിതദാസ് സാറിന്റെ അകാല വിയോഗം കാരണം ആ സിനിമ നടന്നില്ല. കാരുണ്യം എന്ന ലോഹിതാദാസ് സാര്‍

സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ നല്ല ഓര്‍മ്മകളാണ് മനസ്സില്‍ .ഞാന്‍ മനഃപൂര്‍വം സിനിമയില്‍ നിന്നും മാറി നിന്നതല്ല .

കല്യാണം കഴിഞ്ഞു അമേരിക്കയിലേക്ക് പോയത് കാരണം സിനിമയില്‍ അഭിനയിക്കാന്‍ അസൗകര്യങ്ങള്‍ ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ഞാന്‍ എപ്പോഴും വായിക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ ഡാന്‍സ് സ്‌കൂളിലെ തിരക്കും മറ്റും കാരണം നാട്ടില്‍ വന്നു സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് മാത്രം. സിനിമയില്‍ നിന്നും ഞാന്‍ ഒരിക്കലും പൂര്‍ണമായി വിട്ടു നിന്നിട്ടില്ല. പുതിയ ചിത്രങ്ങള്‍ ഒന്നും ഞാന്‍ എടുത്തിട്ടില്ല. പക്ഷെ സ്‌ക്രിപ്റ്റ് ഒരുപാട് വായിക്കുന്നുണ്ട്. നല്ല സ്‌ക്രിപ്റ്റ്, കഥാപാത്രം , സാഹചര്യം ഒക്കെ ഒത്തു വന്നാല്‍ ഉറപ്പായും സിനിമ ചെയ്യും.

Advertisment