Advertisment

ഭര്‍ത്താവ് എവിടെയെന്ന് ആരാധകന്‍; സൂക്ഷിച്ചുനോക്കിയാല്‍ കാണാമെന്ന് ദിവ്യ ഉണ്ണി

author-image
ഫിലിം ഡസ്ക്
New Update

divya unnis answer to a fan got viral

Advertisment

സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രേക്ഷകരുമായുള്ള ആശയവിനിമയം നിലനിര്‍ത്തുന്നുണ്ട് നടി ദിവ്യ ഉണ്ണി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഒരാളുടെ ചോദ്യവും അതിനുള്ള ദിവ്യ ഉണ്ണിയുടെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി സാധാരണ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറ്. അത്തരമൊരു ചിത്രത്തിന് താഴെ ഒരു ആരാധകന്റെ ചോദ്യം, ഭര്‍ത്താവ് എവിടെ എന്നായിരുന്നു. ഇതിനുള്ള ദിവ്യ ഉണ്ണിയുടെ മറുപടി ഒരു ചിത്രത്തിനൊപ്പം എത്തി. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ എഴുതി. ഫോട്ടോഗ്രാഫറെ കാണണമെങ്കില്‍ ഈ ചിത്രം സൂം ചെയ്താല്‍ മതി. ദിവ്യ ഉണ്ണി കൂളിംഗ് ഗ്ലാസ് വച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ഗ്ലാസില്‍ ഫോട്ടോഗ്രാഫറും പതിഞ്ഞിട്ടുണ്ട്. ദിവ്യയുടെ ഭര്‍ത്താവ് തന്നെയാണ് ചിത്രമെടുത്തിരിക്കുന്നത്. യുഎസിലെ ടെക്‌സാസില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രം.

തിരുവനന്തപുരം സ്വദേശി അരുണ്‍കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം

 

Advertisment