Advertisment

ഭൂമി കറങ്ങുന്നതിന്റെ ഭൂമിയില്‍ നിന്നു തന്നെ പകര്‍ത്തിയ ദൃശ്യം വൈറലാകുന്നു !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഭൂമി സൂര്യനു ചുറ്റും കറങ്ങുകയാണ് .എന്നാൽ ഭൂമി കറങ്ങുന്നത് നമുക്ക് അനുഭവപ്പെടാറില്ല. കണ്ണുകൾ കൊണ്ട് ഭൂമി കറങ്ങുന്നത് ഭൂമിയിൽ നിന്നും കാണാൻ സാധിക്കുകയുമില്ല. എന്നാൽ ഭൂമി കറങ്ങുന്നതിന്റെ ഭൂമിയിൽ നിന്നു തന്നെ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.

Advertisment

publive-image

ആസ്ട്രോണമി ഫൊട്ടോഗ്രാഫറായ ആര്യ നിരെൻ‌ബെർഗ് പകർത്തിയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. 2017ൽ പുറത്തുവിട്ട വീഡിയോ ആണ് ഇത്. എന്നാൽ ചിലർ ദൃശ്യം വീണ്ടും ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

സോണി എ7എസ് 2 ക്യാമറയിൽ കാനോൺ 24–70 എംഎം എഫ്2.8 ലെൻസ് ഉപയോഗിച്ച് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സഞ്ചരപഥം ട്രാക്ക് ചെയ്യുന്ന ഇക്വട്ടോറിയൽ ട്രാകിങ് മൗണ്ടിന്റെ സഹായത്തോടെയാണ് ഈ ദൃശ്യം പാകർത്തിയിരിക്കുന്നത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്ന രീതിയിൽ മൗണ്ട് കറങ്ങുന്നതോടെയാണ് ദൃശ്യത്തിൽ ഭൂമിയുടെ കറക്കം അനുഭവപ്പെടുന്നത്.

Advertisment