Advertisment

അധികാരികൾ മൗനം വെടിയുക പ്രവാസികളുടെ ആരാച്ചാർ ആകാതിരിക്കുക.

author-image
admin
New Update

റിയാദ് :- കോവിഡ് 19 മൂലം ഓരോ മണിക്കൂറിലും പ്രവാസികൾ മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കുന്നത് രാജ്യത്തെ നടുക്കുന്ന വാർത്തകളിലൊന്നാണ്. എന്നാൽ സൗദി ഉൾപ്പെടെയുള്ള പ്രവാസ ലോകം ചാർട്ടേഡ് വിമാന സർവീസിന് അനുമതി ലഭിക്കുന്നതിന് മുറവിളി കൂട്ടുമ്പോൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങൾ കാണാത്ത കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിലപാട് പ്രതിഷേധർഹമാണ്.

Advertisment

publive-image

പ്രവാസികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ട വാഗ്ദാനങ്ങൾ പോലും കിട്ടാക്കനിയായി മാറിയ ഈ ഘട്ടത്തിൽ അമിത ചാർജ് നൽകി നാട്ടിലെത്തുന്ന പ്രവാസികളെ അശാസ്ത്രീയമായ ക്വാറൻൈൻ സംവിധാനം നൽകി കൊള്ളയടിക്കുന്ന സമീപനമാണ് കേരളത്തിൽ നിന്നും പരാതികളായി ഉയർന്നു കൊണ്ടിരിക്കുന്നത്.

പ്രവാസി സമൂഹത്തിൻ്റെ ആരാച്ചാർമാരാകുന്ന കേന്ദ്ര കേരള സർക്കാരുകളുടെ നിരുത്തര വാദിത്വപരമായ ഈ നടപടികൾ തിരുത്തണമെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ നേതൃയോഗം ആവശ്യപ്പെടുന്നു.

Advertisment