ബിജെപിക്ക് പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്, എന്നാല്‍ അവര്‍ സ്വയം വില്‍പനയ്ക്ക് വച്ച് ചിഹ്നം മാത്രമായി; ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മമത ബാനര്‍ജി

നാഷണല്‍ ഡസ്ക്
Monday, May 3, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. രാഷ്ട്രീയപരമായി എതിര്‍ക്കുമെങ്കിലും അവര്‍ സംപൂജ്യരാകുന്നത് കാണാന്‍ ആഗ്രഹമില്ലെന്ന് മമത വ്യക്തമാക്കി.

ബിജെപിക്ക് പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്. എന്നാല്‍ അവര്‍ സ്വയം വില്‍പനയ്ക്ക് വച്ച് ചിഹ്നം മാത്രമായി. ഇത് ബിജെപിക്ക് അനുകൂലമായി. ഇതിനെക്കുറിച്ച് ഇടതുപക്ഷം ചിന്തിക്കണമെന്നും മമത വ്യക്തമാക്കി.

×