കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 12, 2018

കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ സ്വദേശിയുമായ പ്രിയാങ്ക് (32) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. കൊച്ചി നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിലാണു ഡോക്ടര്‍ താമസിച്ചുവന്നിരുന്നതെന്നു പോലീസ് പറഞ്ഞു. ഡെറാഡൂണ്‍ പട്ടേല്‍ നഗര്‍ സ്വദേശിയാണു പ്രിയാങ്ക്. സെന്‍ട്രല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മരണത്തില്‍ ദുരൂഹതയില്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കിനെത്തുടര്‍ന്നു വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസ് കരുതുന്നത്. കൈയില്‍ കുത്തിവയ്‌പ്പെടുത്തതിന്റെ പാടുകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

×