Advertisment

മൃഗ ഡോക്​ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം: വിശദീകരണവുമായി പോലീസ്

New Update

ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗ ഡോക്​ടറെ കൂട്ട ബലാല്‍ സംഗത്തി നിരയാക്കിയ പ്രതികള്‍ പൊലീസ്​ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്ത്. വെടിവെക്കുന്നതിന് മുമ്പ് പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് സൈബറാബാദ് പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

രാവിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു ആയുധം തട്ടിയെടുത്ത് പ്രതികള്‍ പൊലീസിനെ വെടിവെക്കുകയായിരുന്നു. പ്രതികളുടെ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കീഴടങ്ങാന്‍ പ്രതികളോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അവര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രതിരോധിക്കാന്‍ വേണ്ടിയാണ് വെടിവെച്ചതെന്ന് സൈബറാബാദ് പൊലീസ് കമീഷ്ണര്‍ വി.സി. സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

doctor death accused shooot
Advertisment