Advertisment

കുവൈറ്റില്‍ പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ ശരീരം തളര്‍ന്നുപോയി : സര്‍ജറി നടത്തിയ ഡോക്ടര്‍ക്ക് 10000 കെഡി പിഴ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരം പാതി തളര്‍ന്നു പോയ യുവതിയ്ക്ക് നഷ്ടപരിഹാരമായി 10000 കെഡി നല്‍കാന്‍ കോടതി വിധി. യുവതിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കാണ് കോടതി പിഴ വിധിച്ചത്.

Advertisment

publive-image

ചികിത്സയില്‍ പിഴവൊന്നും ഉണ്ടായിട്ടില്ലെന്നത് കോടതി ശരിവെച്ചിട്ടുണ്ട്. എങ്കിലും ശസ്ത്രക്രിയക്കു മുമ്പായി ഡോക്ടര്‍ രോഗിയോട് ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങളെക്കുറിച്ച് അറിയിക്കേണ്ടതുണ്ട്.

ഇതൊന്നും മുന്‍കൂട്ടി അറിയിക്കാതെ ശസ്ത്രക്രിയ നടത്തുകയാമെങ്കില്‍ അത് ഡോക്ടറുടെ പരാജയമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

അനസ്‌തേഷ്യ നല്‍കുന്നതിന് രോഗി ഡോക്ടറോട് സമ്മതം മൂളിയിരുന്നതായും എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം എന്ത് സംഭവിക്കുമെന്ന് യുവതിയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും യുവതിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു.

kuwait kuwait latest
Advertisment