Advertisment

നാല് കിലോ കഞ്ചാവും 35 മൊബൈല്‍ ഫോണുകളും ജയിലിലേക്ക് കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍

New Update

കൊല്‍ക്കത്ത: ജയിലിനുള്ളിലേക്ക് മൊബൈല്‍ ഫോണും മദ്യവും കഞ്ചാവും കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍. ജയില്‍ അന്തേവാസികളെ പരിശോധിക്കുന്നതിന് എത്തുന്ന ഡോ. അമിതാവ് ചൗധരിയാണ് പിടിയിലായത്. കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ ജയിലേക്കാണ് ഇയാള്‍ മദ്യവും കഞ്ചാവും മൊബൈല്‍ ഫോണും കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് 11 മണിയോടെ പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി.

Advertisment

publive-image

ഇയാളില്‍ നിന്ന് നാല് കിലോ കഞ്ചാവും വന്‍ തോതില്‍ മദ്യവും 35 മൊബൈല്‍ ഫോണുകളും അവയുടെ ചാര്‍ജറുകളും 1.46 ലക്ഷം രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷമായി ജയില്‍ പുള്ളികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറാണ് ചൗധരി. ഡോക്ടറായതിനാല്‍ തന്നെ പോലീസ് സംശയിക്കില്ലെന്ന ഉറപ്പിലാണ് ഇയാള്‍ നിരോധിത വസ്തുക്കള്‍ ജയിലിനുള്ളിലേക്ക് കടത്തിക്കൊണ്ടിരുന്നത്. ഇത്തരത്തില്‍ ഇയാള്‍ വന്‍ തോതില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

വന്‍ റാക്കറ്റിന്റെ കണ്ണിയാകാം പിടിയിലായ ഡോക്ടറെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി ഉജ്ജ്വല്‍ ബിശ്വാസ് പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജയില്‍ വകുപ്പ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment