Advertisment

പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രിയ്ക്ക് എയിംസിലെ ഡോക്ടര്‍മാരുടെ കത്ത്

New Update

 

Advertisment

publive-image

ദില്ലി: വേതന വര്‍ദ്ധനവും സ്ഥാനക്കയറ്റവും ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രിയ്ക്ക് എയിംസിലെ ഡോക്ടര്‍മാരുടെ കത്ത്. ഒരു ദിവസം ഈ സാഹചര്യത്തില്‍ ജീവിച്ചാല്‍ അപ്പോള്‍ മനസ്സിലാകും തങ്ങള്‍ അനുഭവിക്കുന്ന പിരിമുറുക്കമെന്ന് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങളില്‍ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം പ്രധാനമന്ത്രി തിരിച്ചറിയണമെന്നതാണ് കത്തയച്ച എയിംസ് റെസിഡന്‍റ് ഡോക്ടേഴ്സ് അസ്സോസിയേഷന്‍റെ ആവശ്യം.

" ഞങ്ങള്‍ക്ക് കാര്യപ്രാപ്തിയുള്ള ഒരു പ്രധാനമന്ത്രിയെ ലഭിച്ചതില്‍ സന്തോഷിക്കുന്നു. എന്നാല്‍ ആശുപത്രികളിലെ പരിമിതിമൂലം നിരവധി രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. ചിലര്‍ മരണത്തിന് കീഴടങ്ങുന്നു.  ഞങ്ങളുടെ ഇത്തരം സമ്മര്‍ദ്ദം മനസ്സിലാക്കാന്‍ ഒരു ദിവസം വെള്ള വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ഡോക്ടറായി ജീവിക്കണം " എയിംസ് ആര്‍ഡിഎ അധ്യക്ഷന്‍ ഹര്‍ജിത് സിംഗ് ഭാട്ടി കത്തില്‍ കുറിച്ചു.

ഒരു ദിവസത്തെ ഡോക്ടറായുള്ള പ്രധാനമന്ത്രിയുടെ ജീവിതം ആരോഗ്യമേഖലയെ തന്നെ മാറ്റി മറിയ്ക്കുമെന്നും അദ്ദേഹം. രാജസ്ഥാനില്‍ ഡിസംബര്‍ 16 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. നേരത്തേ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ പിന്നീട് ഇത് പാലിക്കാന്‍ തയ്യാറായില്ല. ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയുന്നതിനും നല്‍കിയ വാഗ്ദാനം പാലിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്നും ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.

Advertisment