Advertisment

ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയ 'ഡോക്ടര്‍' അറസ്റ്റില്‍

New Update

പാസ്‌ക്കൊ കൗണ്ടി (ഫ്‌ളോറിഡാ): ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയിരുന്ന 'വ്യാജ ഡോക്ടര്‍' ഒസെ മാസ് ഫെര്‍ണാണ്ടസ് (33) പോലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്.

Advertisment

publive-image

അണ്ടര്‍ കവര്‍ ഓഫീസറാണ് പ്രതിയെ പിടികൂടിയത്. പുല്ല് നീക്കം ചെയ്യുന്നതിന് 150 ഡോളറും, വേദന സംഹാരിക്ക് 20 ഡോളറുമാണ് ഇയ്യാള്‍ ആവശ്യപ്പെത്.

വീട്ടിലെത്തിയ അണ്ടര്‍കവര്‍ ഓഫീസര്‍ അവിടെ ഉണ്ടായിരുന്ന ഉപകരണങ്ങളും, മരുന്നുകളും കണ്ട് അമ്പരന്നതായി പറയുന്നു. വലിയൊരു പ്രൊഫഷണല്‍ ദന്താശുപത്രിയുടെ എല്ലാ സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിരുന്നു.

പോലീസിന്റെ പിടിയിലായ ഡോക്ടര്‍ കുറ്റസമ്മതം നടത്തി. തനിക്ക് ദന്ത ചികിത്സ നടത്തുന്നതിന് ലൈസെന്‍സ് ഇല്ലായിരുന്നുവെന്നും ഇയ്യാള്‍ സമ്മതിച്ചു.

ഇയ്യാള്‍ക്കെതിരെ നിരവധി വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തതായി അണ്ടര്‍കവര്‍ ഡിറ്റക്റ്റീവ് പറഞ്ഞു.

ഡന്റല്‍ അസിസ്റ്റന്റായി ഒസെക്ക് പ്രതിരോധ മരുന്നുകള്‍ ലഭിച്ചിരുന്ന സ്വദേശമായ ക്യൂബയില്‍ നിന്നാണ് ധാരാളം പേര്‍ക്ക് താന്‍ ദന്തചികിത്സ നടത്തിയിരുന്നതായും ഇയ്യാള്‍ സമ്മതിച്ചു.

doctor
Advertisment