Advertisment

ശമ്പള പരിഷ‌്‌കരണം ആവശ്യപ്പെട്ട് നാളെ ഡോക്‌ടര്‍മാരുടെ സൂചന പണിമുടക്ക്

New Update

തിരുവനന്തപുരം: ശമ്പള പരിഷ‌്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാര്‍ സമരത്തിലേക്ക്.

Advertisment

publive-image

നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് സൂചന പണിമുടക്ക്. ഫെബ്രുവരി ഒമ്പത് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും.

നാളത്തെ പണിമുടക്കില്‍ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ്‌ ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്‌ടര്‍മാരുടെ സമരം. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ 2016 മുതലുളള ശമ്ബളക്കുടിശിക ഇതുവരെ നല്‍കിയിട്ടില്ല.

doctors strike tomarrow
Advertisment