Advertisment

ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോ? കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസ്-രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി നിര്‍മലാ സീതാരാമന്‍

New Update

publive-image

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസാണെണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിര്‍മലാ സീതാരാമന്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്.

പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

rahul gandhi nirmala sitharaman
Advertisment