ജനലില്‍ കൂടി താഴേക്ക് വീണ കുട്ടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കീറി

New Update

ന്യൂജേഴ്സി : എലിസബത്ത് സിറ്റിയിലെ വീട്ടിനുള്ളില്‍ വളര്‍ത്തിയിരുന്ന രണ്ടു നായ്ക്കള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരനെ കടിച്ചുകീറി കൊലപ്പെടുത്തിയതായി പോലീസ് .ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം . വീടിനകത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരന്‍ പുറകു വശത്തെ ജനാലയില്‍ കൂടി താഴേക്ക് വീണു .

Advertisment

publive-image

വീടിനു ചുറ്റും ഉണ്ടായിരുന്ന ഫെന്‍സിനകത്തെ നായ്ക്കള്‍ താഴേക്ക് വീണ കുട്ടിയെ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ചു . കണ്ടു നിന്ന അമ്മ ഓടിയെത്തി നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി , 911 ല്‍ വിളിച്ചു ,എത്തിച്ചേര്‍ന്ന പോലീസ് കുട്ടിയെ ട്രിനിറ്റാഡ്റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിച്ചതായും പോലീസ് അറിയിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇതുവരെ ആരുടെ പേരിലും കേസ്സെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു .ലോക്കല്‍ ആനിമല്‍ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു നായ്ക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി .കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല .സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എലിസബത്ത് പോലീസ് സ്റ്റേഷനുമായോ , പ്രോസിക്യൂട്ടറുടെ ഓഫീസ് ഡിറ്റക്ടീവ് റിച്ചാര്‍ഡ് അക്കസ്റ്റയോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . ഫോണ്‍ : 908-347-0404

dog attack case
Advertisment