Advertisment

മാനിറച്ചിയാണെന്ന് പറഞ്ഞ് വിളമ്പിയത് പട്ടിയിറച്ചി ; നിരവധി പേര്‍ ആശുപത്രിയില്‍

author-image
Soumya
New Update

 

Advertisment

publive-image

നിലമ്പൂര്‍: മാനിറച്ചിയാണെന്ന് പറഞ്ഞ് പട്ടിയിറച്ചി നല്‍കി വേട്ടസംഘം. നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയിലാണു സംഭവം. പട്ടിയിറച്ചി കഴിച്ച നിരവധി പേരാണ് കാളികാവിലും സമീപപ്രദേശങ്ങളിലും ആശുപത്രികളില്‍ ചികിത്സതേടിയത്.

മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം ഇറച്ചി വേവാനെടുത്തിരുന്നു. ഇതോടയാണ് മാനിറച്ചിക്കു പകരം കഴിച്ചത് പട്ടിയിറച്ചിയാണെന്ന് പലരും തിരിച്ചറിഞ്ഞത്. മലയോര മേഖലയില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നിരവധി പട്ടികളുടെ തലകളും കിട്ടി

മാനിന്റെ ഇളം ഇറച്ചിയെന്നു പറഞ്ഞായിരുന്നു ആവശ്യക്കാര്‍ക്ക് വേട്ടക്കാര്‍ ഇറച്ചി നല്‍കിയത്. എന്നാല്‍ കഴിച്ച് കഴിഞ്ഞപ്പോഴാണ് മനസിലായത് പട്ടിയിറച്ചിയാണെന്ന്. പട്ടിയിറച്ചി കഴിച്ച ഭക്ഷണ പ്രേമികള്‍ ഛര്‍ദ്ദിച്ച് അവശരാവുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന വിലക്കാണ് വേട്ടക്കാര്‍ ഇറച്ചി ആവശ്യക്കാര്‍ക്ക് നല്‍കിയത്.

ഇറച്ചി വാങ്ങിയവര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പട്ടിയിറച്ചി വില്‍പനയാണ് നടത്തിയതെങ്കില്‍ വനംവകുപ്പിന് കേസെടുക്കാനാവില്ല. കബളിപ്പിക്കലിന് പോലീസിന് കേസെടുക്കാം.

malappuram kerala forest department
Advertisment