Advertisment

പെരുവഴിയിൽ അവശനിലയിൽ കിടന്ന നായക്ക് ആശ്വാസമായി യുവാക്കൾ...

New Update

publive-image

Advertisment

മൊറയൂര്‍: മൊറയൂർ ശിവ ക്ഷേത്രത്തിനടുത്ത് വാഹനം ഇടിച്ച് പെരുവഴിയിൽ അവശനിലയിൽ കിടന്ന നായക്ക് പ്രഥമ ശുശ്രൂഷ നൽകി. മൊറയൂരിലെ സാമൂഹിക പ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ കെ കെ മുഹമ്മദ് റാഫിയാണ് അവശനിലയിൽ കിടക്കുന്ന നായയെ ആദ്യം ശ്രദ്ധിച്ചത്.

തൊട്ടടുത്തുള്ള മൊറയൂർ ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടർ വിനു ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി സുഖപ്പെടുത്തുകയായിരുന്നു.

ഡോക്ടർക്ക് സഹായകമായി അൺ ഓർഗനൈസഡ് വർക്കേഴ്സ് കോൺഗ്രസ് മലപ്പുറം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി പി സുലൈമാൻ, മൊറയൂർ അലിവ് സാംസ്കാരിക വേദി പ്രവർത്തകരായ ഫഹദ്, ഗിരീഷ് സന്നദ്ധ പ്രവർത്തകനായ ഫായിസ് പെരുമ്പിലായി എന്നിവർ ഇതിനിടയിൽ സ്ഥലത്തെത്തി.

ഡോക്ടർ സ്ഥലത്ത് എത്തി ട്രിപ്പുകളും മരുന്നുകളും നൽകിയതിനു ശേഷം നായ പ്രതികരിച്ചു തുടങ്ങി. തുടർന്ന് ഭക്ഷണം കഴിക്കുവാനുള്ള ആരോഗ്യം നായ വീണ്ടെടുത്തു. അമിതവേഗത്തിൽ വന്ന വാഹനം ഇടിച്ചത് കാരണമാകാം നായ അവശനിലയിൽ കടക്കുവാൻ ഇടയായത് എന്ന് നായയെ പരിശോധിച്ച് ഡോക്ടർ വിനു അഭിപ്രായപ്പെട്ടു. അവശനിലയിൽ കിടക്കുന്ന നായയെ ശ്രദ്ധയിൽപ്പെടുത്തിയ യുവാക്കളെ ഡോക്ടർ അനുമോദിച്ചു.

malappuram news
Advertisment